അന്തീനാട് ശ്രീ മഹാദേവക്ഷേത്രത്തിലെ ഇരുപത്തിയൊന്നാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം 28 മുതൽ ഒക്ടോബർ 5 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 28ന് വൈകിട്ട് 6 30ന് വാരണാസി ശ്രീ പംച്ദശനാം ജൂനാ അഖാഡ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ദീപപ്രോജ്വലനവും അനുഗ്രഹ പ്രഭാഷണവും നടത്തും. ബ്രഹ്മശ്രീ മേഴത്തൂർ സുദർശനൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.
ദിവസവും രാവിലെ ഗണപതി ഹോമം, വേദപാരായണം, ഗ്രന്ഥപൂജ, നാമദീപപ്രദക്ഷണം, സമൂഹ പ്രാർത്ഥന എന്നിവയും നടക്കും. 29ന് വൈകിട്ട് പൂജവെപ്പ് ചടങ്ങ് നടക്കും. ദുർഗാഷ്ടമി ദിനമായ മുപ്പതിന് വൈകിട്ട് 5 30ന് മഹാസുദർശന ഹോമം, ഭദ്രകാളി പ്രാഭുർഭാവം, നാമ സങ്കീർത്തനം പ്രഭാഷണം എന്നിവ നടക്കും. മഹാനവമിദിനമായി ഒക്ടോബർ ഒന്നിന് രാവിലെ 11ന് മഹാമൃത്യുഞ്ജയ ഹോമം, ഔഷധസേവ, നരസിംഹാവതാരം,മഹാലഷ്മി പൂജ എന്നിവ നടക്കും.
പരിപാടികൾ വിശദീകരിച്ച് പാല മീഡിയ ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് കെ എസ് പ്രവീൺകുമാർ, സെക്രട്ടറി പി കെ മാധവൻ നായർ, വൈസ് പ്രസിഡണ്ട് ബിജു ആർ നായർ, ദേവസ്വം സെക്രട്ടറി സുരേന്ദ്രൻ നായർ, പബ്ലിസിറ്റി കൺവീനർ പി എം ജയചന്ദ്രൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments