ഇടതു സർക്കാർ ഹിംസയുടെ പ്രതീകമായി അധപ്പതിച്ചുവെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു. പോലീസ് സ്റ്റേഷനുകൾ ഇടിമുറികളായി. രാഷ്ട്രീയ ശത്രുക്കളെ തെരഞ്ഞു പിടിച്ച് പോലീസ് വേട്ടയാടുകയാണ്. മനുഷ്യാവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും ലംഘിക്കപ്പെടുന്നു. ഭരണപക്ഷത്തെ അനഭിമതരായ രാഷ്ട്രീയ പ്രവർത്തകരും ഭീഷണി നേരിടുന്നു. വികലമായ പോലീസ് നയത്തെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി ഉടൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും അഭിപ്രായമുയർന്നു.
സംസ്ഥാന ചെയർമാൻ ഡോ. എം.സി ദിലീപ്കുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത്, ട്രഷറർ എം എസ് ഗണേശൻ, ഭാരവാഹികളായ കെ. ജി ബാബുരാജ്, എ .കെ ചന്ദ്രമോഹൻ, ഡോ. ഡി. ഗോപീമോഹൻ, എം.പി ജോർജ്, മാമ്പുഴക്കരി വി.എസ് ദിലീപ് കുമാർ, പി.പി വിജയകുമാർ, കെ. എസ് ബീന, ജി അജയകുമാർ, കെ. മധുലാൽ, എം. അബൂബക്കർ, പുഷ്പകരൻ സി, റെനി രാജ്, ഗംഗാധരൻ കെ എന്നിവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments