Latest News
Loading...

തീക്കോയി പഞ്ചായത്തിൽ രണ്ടു വാർഡുകളിൽ മെമ്പർമാരില്ല !



തീക്കോയി ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിലും അഞ്ചാം വാർഡിലും വാർഡ് മെമ്പർമാർ ഇല്ല എന്ന ആക്ഷേപവുമായി CPI . കഴിഞ്ഞ 9 മാസത്തിൽ കൂടുതലായി അഞ്ചാം വാർഡ് മെമ്പർ വിദേശ പര്യടനത്തിലാണ്. UDF ൽ നിന്ന് ജയിച്ച മെമ്പർ ആണിത്. ആറുമാസത്തെ അവധിയെ തുടർന്ന് മൂന്നു കമ്മിറ്റികളിൽ പങ്കെടുക്കാതിരുന്നതിനാൽ ഇവരെ അയോഗ്യാക്കിയിരുന്നു.



ഒന്നാം വാർഡ് മെമ്പറും വിദേശത്തേക്കു പോയിട്ട് മാസങ്ങൾ പിന്നിടുന്നു. വാർഡിലെ ജനങ്ങളുടെ ആവിശ്യങ്ങൾക് ജനപ്രതിനിധി ഇല്ലാത്ത സാഹചര്യമാണ് ഇരു വാർഡുകളിലും. ജനങ്ങൾ ജനങ്ങൾക് വേണ്ടി തിരഞ്ഞെടുത്ത ജനപ്രതിനിധികൾ ജനങ്ങളുടെ ആവശ്യങ്ങൾ മാറ്റിവെച്ചു വിദേശ പര്യടനം നടത്തി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയുന്നതെന്ന് CPI ആരോപിച്ചു. ജനങ്ങളുടെ ആവിശ്യങ്ങൾ നിറവേറ്റാതെ വിദേശ രാജ്യങ്ങളിൽ കറങ്ങി നടക്കുന്ന ഇവരുടെ ജനങ്ങളോടുള്ള രാഷ്ട്രീയ ധാർമികത ഇവിടുത്തെ യുഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്ന് CPI തീക്കോയി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments