Latest News
Loading...

വയോധികന് 10 വര്‍ഷം കഠിനതടവും 35000രൂപ പിഴയും



 പ്രായപൂര്‍ത്തിയാകാത്ത 11 വയസ്സുള്ള പെണ്‍കുട്ടിയുടെ നേരെ  ലൈംഗിക അധിക്ഷേപം നടത്തിയ കേസിലെ പ്രതി   കടനാട്  പിഴക് കരയില്‍ മുഖത്തറയില്‍ വീട്ടില്‍  കരുണാകരന്‍ (74) എന്നയാളെ  10 വര്‍ഷം കഠിന തടവിനും, 35000/-  രൂപ പിഴയും  ഈരാറ്റുപേട്ട  ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (POCSO) ജഡ്ജ്  ശ്രീമതി.  റോഷന്‍ തോമസ്  വിധിച്ചു . പ്രതി പിഴ അടച്ചാല്‍ 30,000/- രൂപ അതിജീവിതയ്ക്ക്  നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്..




ഭാരതീയ ന്യായ സംഹിതയിലെയും  പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ്   ശിക്ഷ വിധിച്ചത്.  കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത് . മേലുകാവ്  പോലീസ് സ്റ്റേഷന്‍ SI ആയിരുന്ന ഗോപകുമാര്‍ FIR രജിസ്റ്റര്‍ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്ത കേസില്‍  മേലുകാവ് SHO ആയിരുന്ന അഭിലാഷ്. M. D. തുടരന്വേഷണം പൂര്‍ത്തിയാക്കി
പ്രതിയുടെ പേരില്‍ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചു. 



പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 16 സാക്ഷികളെയും 12 പ്രമാണങ്ങളും ഹാജരാക്കിയ കേസില്‍  പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ. ജോസ് മാത്യു തയ്യില്‍ ഹാജരായി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments