Latest News
Loading...

റൗണ്ടാന, ഡിവൈഡര്‍ നവീകരണം സംബന്ധിച്ച് ചര്‍ച്ച നടത്തി



പാലാ നഗരസഭയുടെ ടൗണ്‍ ബ്യൂട്ടിഫിക്കേഷന്‍ പദ്ധതിയുടെ ഭാഗമായി ളാലം പാലം ജംഗ്ഷനിലുള്ള റൗണ്ടാനയുടെയും ഡിവൈഡറുകളുടെയും നവീകരണം സംബന്ധിച്ച് ചാവറ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ സാബു കൂടപ്പാട്ട് , ട്രാഫിക് എസ് ഐ സുരേഷ്, എന്നിവരുമായി നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്, മുന്‍ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറെക്കര എന്നിവര്‍ ചര്‍ച്ച ചെയ്തു. 



കിഴതടിയൂര്‍ ജംഗ്ഷന്‍, ളാലം ജംഗ്ഷന്‍, മൂന്നാനി ഗാന്ധി സ്‌ക്വയര്‍ എന്നിവ ചാവറ പബ്ലിക് സ്‌കൂളിന്റെ മേല്‍നോട്ടത്തിലാണ് ബ്യൂട്ടിഫിക്കേഷന്‍ നടത്തുക. കുരിശു പള്ളി ജംഗ്ഷനും ഗവ. ഹോസ്പിറ്റല്‍ ജംഗ്ഷനും ടൗണ്‍ ബസ്റ്റാന്‍ഡ് ബസ് കാത്തിരിപ്പ് കേന്ദ്രവും പരിസരവും സുപ്രിയ ടെസ്‌റ്റൈലും കൊട്ടാരമറ്റം ജംഗ്ഷന്‍ കുറ്റിയാങ്കല്‍ നഴ്‌സറിയും നവികരിക്കും.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments