Latest News
Loading...

മണിയംകുളം സെന്റ്. ജോസഫ് എൽ. പി. സ്കൂളിൽ- ഓണഘോഷം



മണിയംകുളം സെന്റ്. ജോസഫ് എല്‍. പി. സ്‌കൂളില്‍ ഓണഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. കുട്ടികളുടെ തിരുവാതിരയും, ഓണപ്പാട്ടും കുട്ടിമാവേലിമാരുടെയും മലയാളിമങ്കമാരുടെയും കേരളശ്രീമാന്റെയും വേഷമണിഞ്ഞ കുട്ടികളും വേദിയെ മനോഹരമാക്കി. 


കുട്ടികളുടെയും മാതാപിതാക്കളുടെയും വടംവലി ആവേശപൂര്‍ണമായിരുന്നു. കുട്ടികള്‍ക്കും മാതാപിതാക്കുമായി നടത്തിയ വിവിധ ഓണക്കളികള്‍ വാശിയേറിയതായിരുന്നു.  PTA കമ്മിറ്റിയും,  ഉച്ച ഭക്ഷണ കമ്മിറ്റിയും സംയുക്തമായി ഓണസദ്യയും പായസവും വിളമ്പി. 

ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ഷൈനി ജോസ് ഓണഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മണിയംകുളം പള്ളിവികാരി ഫാ. പോള്‍ പാറപ്ലക്കല്‍ പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. വാര്‍ഡ്മെമ്പര്‍  ഷാന്റി തോമസ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.




.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments