കടനാട് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനത്തിൽ മികച്ച കർഷകരെ ആദരിച്ചു. കടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ രാഖി ജോസ് സ്വാഗതം ആശംസിച്ചു.കടനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ വി. ജി, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ രാജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജയ്സി സണ്ണി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. മെർലിൻ റൂബി എന്നിവരുടെ നേതൃത്വത്തിൽ കർഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു.
.ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. സെബാസ്റ്റ്യൻ കട്ടക്കൽ, ശ്രീമതി. ലാലി സണ്ണി കിഴക്കേക്കര, നീലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. മാത്യു സിറിയക് എന്നിവർ അവാർഡ് ജേതാക്കൾക്ക് ഉപഹാരം നൽകി.വാർഡ് മെമ്പർമാരായ ശ്രീ. മധു കെ ആർ, ശ്രീമതി. ബിന്ദു ജേക്കബ്, ശ്രീമതി. ഗ്രേസി ജോർജ്, ശ്രീമതി റീത്ത ജോർജ്, ശ്രീ. സിബി ജോസഫ്, ശ്രീ. കുരുവിള പി, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു. കൃഷി അസിസ്റ്റന്റ് ശ്രീമതി ഗംഗ എം. കെ ചടങ്ങിന് നന്ദി അർപ്പിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments