പാലാ . വാഹനങ്ങളുടെ കൂട്ടയിടിയെ തുടർന്നു 2 പേർക്കു പരുക്കേറ്റു. 12 മണിയോടെ പള്ളിക്കത്തോട് മന്ദിരം ജംക്ഷനു സമീപമായിരുന്നു അപകടം. കൊടുങ്ങൂർ ഭാഗത്തേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ പിന്നാലെയുണ്ടായിരുന്ന ഇന്നോവ ഇടിക്കുകയായിരുന്നു.
.ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ എതിർദിശയിൽ വന്ന സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നു പറയുന്നു. ലളിതയുടെ മുഖത്ത് ഗുരുതര പരുക്കേറ്റു.
പരുക്കേറ്റ പള്ളിക്കത്തോട് സ്വദേശികളായ ഓട്ടോറിക്ഷ യാത്രക്കാരൻ രാജു ( 55)സ്കൂട്ടർ യാത്രക്കാരി ലളിത (60) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments