Latest News
Loading...

ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ്റ് പ്രോഗ്രാമും ഫുഡ്‌ ഫെസ്റ്റിവലും


പാലാ മഹാത്മാഗാന്ധി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ്റ് പ്രോഗ്രാമും ഫുഡ്‌ ഫെസ്റ്റിവലും നടത്തപെട്ടു.  പരിപാടി പാലാ മുനിസിപ്പൽ ചെയർപേഴ്സൺ  തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ . ബിജി ജോജോ അധ്യക്ഷത വഹിച്ചു. കോട്ടയം ഡയറ്റ് ഫാക്കൾട്ടി ശ്രീ. പ്രസാദ് ആർ, പാലാ ബി. പി. സി. ശ്രീ. രാജ് കുമാർ കെ. എന്നിവർ പരിപാടിയിൽ പങ്കെടുത്തു. , 


.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം സ്കൂളിൽ പോഷൻ പക്വാഡാ പദ്ധതിയുടെ ഭാഗമായി പോഷക ആഹാര മെച്ചപ്പെടുത്തുക എന്നാ ലക്ഷ്യം മുൻനിർത്തിയുള്ള ഫുഡ്‌ ഫെസ്റ്റിവൽ നടത്തുകയും, പാലാ എ. ഇ. ഓ. ശ്രീ. സജി കെ. ബി. ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 
സ്കൂൾ എച്. എം. ശ്രീമതി. ശ്രീകല. പി., സീനിയർ അസിസ്റ്റന്റ് ശ്രീ. കെ. റ്റി. സുനിൽ ., ശ്രീ. ബോബി ജോസഫ്, ശ്രീമതി. ആശ റ്റി. വി. ശ്രീമതി. ദീപ എസ്., ശ്രീമതി. ലിജിയാ, ശ്രീമതി. അൽബീന എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments