പിഴകിന് സമീപം ടൈൽ കടയിൽ മോഷണശ്രമം. പാലാ തൊടുപുഴ റൂട്ടിൽ പിഴക് നിർമ്മല പബ്ലിക് സ്കൂളിന് സമീപം പ്രവർത്തിക്കുന്ന പോളാർ സിറാമിക് എന്ന ടൈൽ കടയിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. ഷട്ടർ തകർത്താണ് മോഷണശ്രമം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത് മൂന്നാം തവണയാണ് ഇത്തരം ശ്രമം നടക്കുന്നത്.
വെളുപ്പിന് 4.15ന് സംഭവം. പോലീസ് സ്ഥലത്തെത്തി പരിശോധനകൾ തുടങ്ങി. മോഷ്ടാവിന്റെ ദൃശ്യങ്ങൾ കടയ്ക്കുള്ളിലെ സിസിടിവി ക്യാമറയിൽ പറഞ്ഞിട്ടുണ്ട്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments