മാവടി: മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ സുവർണ്ണജുബിലിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി, സൺഡേ സ്കൂൾ കുട്ടികൾക്കായി പാലാ രൂപതാതലത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രസംഗമത്സരം ഇന്നലെ വേലത്തുശ്ശേരി സെന്റ് തോമസ് LP സ്കൂളിൽവച്ചു നടത്തപ്പെട്ടു.
രാവിലെ 9:30 ന് ആരംഭിച്ച മത്സരത്തിൽ,
സീനിയർ വിഭാഗത്തിൽ അമലു സോബി പുല്ലാട്ട് (സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, മാവടി) ഒന്നാം സ്ഥാനവും, ജോഹാൻ ജോ ജോസഫ് (സെന്റ് ഡോമിനിക് സാവിയോ ചർച്ച്, കാളികാവ് ) രണ്ടാം സ്ഥാനവും, ടാനിയാ ജോണി (സെന്റ് ജോർജ് ചർച്ച്, വയല) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
.ജൂനിയർ വിഭാഗത്തിൽ ചാക്കോച്ചൻ ജോസ് (സെന്റ് ആന്റണീസ് ചർച്ച്, മീനച്ചിൽ) ഒന്നാം സ്ഥാനവും, സാന്ദ്ര ഷോബിൻ (സെന്റ് മേരീസ് ചർച്ച്, പ്ലാശനാൽ) രണ്ടാം സ്ഥാനവും, സാൻജോ സോണി (സെന്റ് ജോസഫ് ചർച്ച്, വാരിയാനിക്കാട്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സബ് - ജൂനിയർ വിഭാഗത്തിൽ സാമുവൽ ജയ്‌മോൻ ജോസ് (റൂഹാദ് കൂദീശാ സൺഡേ സ്കൂൾ, മുട്ടുചിറ) ഒന്നാം സ്ഥാനവും, ജിയന്നാ മേരി മെൽബി (സെന്റ് അഗസ്റ്റിൻ സൺഡേ സ്കൂൾ, രാമപുരം) രണ്ടാം സ്ഥാനവും, നിധിയ അന്ന രാജീവ് (സെന്റ് തോമസ് കത്തീഡ്രൽ സൺഡേ സ്കൂൾ, പാലാ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
.മത്സരശേഷം നടന്ന പൊതുസമ്മേളനത്തിൽ വച്ച്, മത്സരവിജയികളായവർക്ക് ക്യാഷ് അവാർഡും പ്രശംസാപത്രവും മൊമെന്റൊയും മാവടി ഇടവക വികാരി ഫാ. ജോർജ് അമ്പഴത്തിനാൽ വിതരണം ചെയ്തു. ഒപ്പം പ്രോത്സാഹനസമ്മാനത്തിന് അർഹരായവർക്കുള്ള സമ്മാനദാനവും നടത്തപ്പെട്ടു.
ജൂബിലി കമ്മിറ്റി കൺവീനർ സന്തോഷ് ടോം അമ്പഴത്തിനാക്കുന്നേൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷിജു ബേബി മുത്തനാട്ട്, സൺഡേ സ്കൂൾ അധ്യാപകർ, ജൂബിലി കമ്മിറ്റി അംഗങ്ങൾ, കൈക്കാരന്മാർ, SMYM അംഗങ്ങൾ, സൺഡേ സ്കൂളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട വോളന്റിയർമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments