സമസ്ത മേഖലകളിലും നാശവും ദുരിതവും വിതച്ച സര്‍ക്കാരാണ് പിണറായി വിജയന്റെതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫ് എം എല്‍ എ പറഞ്ഞു. വീട്ടമ്മമാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങി ഉദ്യോഗസ്ഥ തലത്തിലുള്ള വനിതകള്‍ വരെ ഈ സര്‍ക്കാരിന്റെ ക്രൂര പീഡനങ്ങള്‍ക്ക് ഇരകളാണ്. പിണറായി വിജയന്‍ സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള ഉത്തരവാദിത്വം എല്ലാ വിഭാഗം സ്ത്രീ ജനങ്ങളും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജ് ദുരന്തത്തിന് ഉത്തരവാദിയായ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തല്‍സ്ഥാനം ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജെബി മേത്തര്‍ എം പി നയിക്കുന്ന മഹിള സാഹസ് കേരള യാത്രയ്ക്ക് കുറവിലങ്ങാട് ബസ്റ്റാന്‍ഡില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാണക്കാരി, കിടങ്ങൂര്‍, കടപ്ലാമറ്റം, മരങ്ങാട്ടുപ്പിള്ളി, ഉഴവൂര്‍, രാമപുരം, കടനാട്, കാരൂര്‍, പാലാ എന്നീ മണ്ഡലങ്ങളിലെ സ്വീകരണ യോഗങ്ങള്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കന്‍, ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, യുഡിഎഫ് കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ്, അംഗങ്ങളായ ടി ജോസഫ്, ജാന്‍സ് കുന്നപ്പള്ളി എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ബെറ്റി ടോജോ, സംസ്ഥാന ഭാരവാഹികളായ ജയലക്ഷ്മി ദത്തന്‍,ബിന്ദു സന്തോഷ് കുമാര്‍, മഞ്ജു എം ചന്ദ്രന്‍, ഷൈനി ഫിലിപ്പ്,വിജയമ്മ ബാബു എന്നിവര്‍ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments