Latest News
Loading...

മരം വീണു വീട് തകർന്നു



പൂഞ്ഞാർ വളതൂക്കിൽ ആഞ്ഞിലിമരം വീണ് വീട് തകർന്നു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ വളതൂക്ക് പേക്കാകുഴി ഭാഗത്ത് കൊല്ലകുഴിയിൽ കേശവന്റെ വീടാണ് തകർന്നത്. പുലർച്ചെ മൂന്നുമണിയോടെ വീടിന് സമീപം നിന്ന് 60 ഇഞ്ചോളം വണ്ണമുള്ള ആഞ്ഞിലി മരം കടപുഴകി വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. 


.വീടിനുള്ളിൽ ഉണ്ടായിരുന്ന കേശവനും ഭാര്യ സരസമ്മയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു സംഭവം. 



കനത്ത മഴയ്ക്കിടെയാണ് മരം കടപുഴകി വീണത്. മരം വീണ് ഓടും മേൽക്കൂരയും തകർന്നു. വീടിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. അപകട വിവരം പഞ്ചായത്തിലും വില്ലേജ് അധികൃതരെയും അറിയിച്ചിട്ടുണ്ട്. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments