പാലാ: തെരുവുനായ് പ്രശ്‌നത്തില്‍ ഉടന്‍ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്‌കൂള്‍ കുട്ടികള്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നല്കുന്ന നിവേദനത്തില്‍ സ്‌കൂള്‍ കുട്ടികള്‍ ഒപ്പു ചാര്‍ത്തി തുടങ്ങി. ബൗബൗ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ആയിരക്കണക്കിന് ഒപ്പുകള്‍ ശേഖരിച്ചാണ് നിവേദനം നല്കുന്നത്.
.പാലാ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികള്‍ എല്ലാവരും ഇന്ന് നിവേദനത്തില്‍ ഒപ്പുചാര്‍ത്തി. ബാക്കി സ്‌കൂളിലെ കുട്ടികളും ഒപ്പു വയ്ക്കും. ഒപ്പുശേഖരണ പരിപാടി മഹാത്മാഗാന്ധി ഗവ:സ്‌കൂള്‍ ജാഗ്രതാ സമിതി കണ്‍വീനര്‍ അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് ഉദ്ഘാടനം ചെയ്തു. ബൗബൗ സമരസമിതി നേതാക്കളായ മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി, ജോഷി വട്ടക്കുന്നേല്‍, എന്‍.പി. കൃഷ്ണന്‍നായര്‍ എന്നിവര്‍ നേതൃത്വം നല്കി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments