പാലാ സെന്റ് തോമസ് കോളേജിൽ വിവിധ പരിപാടികളോടെ എൻ.എസ്.എസ്. മെറിറ്റ് ഡേ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഇ. എൻ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാർ ആയിരുന്ന ഡോ. ജയേഷ് ആന്റണി, ശ്രീ. റോബേഴ്സ് തോമസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ്, യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ തുടങ്ങിയ വിവിധ സ്പെഷ്യൽ പ്രോഗ്രാമുകളിൽ പങ്കെടുത്ത എൻ.എസ്.എസ്. വോളണ്ടിയർമാരെയും യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെയും വോളണ്ടിയർ സെക്രട്ടറിമാരെയും ആദരിച്ച ചടങ്ങിൽ മാതാപിതാക്കളും സന്നിഹിതരായിരുന്നു.
എൻ.എസ്.എസ്. സർട്ടിഫിക്കറ്റ് വിതരണത്തിനൊപ്പം എൻ.എസ്.എസ്. അലംനൈ അസോസിയേഷൻ ഉദ്ഘാടനവും ചടങ്ങിൽ നടത്തപ്പെട്ടു. പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, എം.ജി. യൂണിവേഴ്സിറ്റി എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസൻ, മുൻ പ്രോഗ്രാം ഓഫീസർമാരായ ഡോ. ജയേഷ് ആന്റണി, ശ്രീ. റോബേഴ്സ് തോമസ്, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. പ്രിൻസി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവർ നേതൃത്വം നൽകി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments