തലനാട് ഗ്രാമപഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ലാബിന്റെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ നിർവഹിച്ചു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ചെറീയ ഫീസ് ഇടക്കാനും തുടർന്ന് മന്ത്രിയെ കണ്ട് സ്ഥിരനിയമനം നടത്തുന്നതിനുള്ള നിവേദനം കൊടുക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.തലനാട് കാരുടെ ഏറെ നാളത്തെ ആരോഗ്യ പ്രശ്നത്തിന് ഒരു പരിഹാരമാകുമെന്നും ആരോഗ്യമേഖലയിൽപൂതീയ മാറ്റമാണ് പഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയതെന്നും ബ്ലോക്ക് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലി അറിയിച്ചു.
വൈസ് പ്രസിഡന്റ് സോളി ഷാജി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിങ് കമ്മിറ്റി ചെയർമാൻ ആശ റിജു,വാർഡ് മെമ്പർ ബിന്ദു, P.S.ബാബു എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ വികസന സ്റ്റാറ്റിങ് കമ്മിറ്റി ചെയർമാൻ മാരായ വത്സമ്മ ഗോപിനാഥ്, രാഗിണി ശിവരാമൻ, ഡോ. കാതറിൻ പ്രീമ തോമസ്, വാർഡ് മെമ്പർമാരായ രോഹിണി ഭായ് ഉണ്ണികൃഷ്ണൻ, ഷാജി കുന്നിൽ, സോണി ബീനിഷ്, ഷെമീല, ദിലീപ്, റോബിൻ ജോസഫ്, ഹെൽത് ഇൻസ്പെക്ടർ സതീഷ് P.G, JHI ഷാഹുൽ,സലിം യാക്കിരി,രാജേന്ദ്ര പ്രസാദ്,ബാബു,HMC പ്രതിനിധികൾ, ആശ വർക്കേഴ്സ് ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments