Latest News
Loading...

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വോളി അരുവിത്തുറ കോളേജ് ജേതാക്കൾ.



സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ  കോട്ടയത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ  നടന്ന ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജും വനിതാ വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംഷൻ കോളേജും ജേതാക്കളായി.

സെമിഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് സിഎംഎസ് കോളേജ് കോട്ടയത്തെയും  അഞ്ചു സെറ്റ് നീണ്ടുനിന്ന ഫൈനൽ മത്സരത്തിൽ സെന്റ്. തോമസ് കോളേജ് പാലായെയും ആണ് സെന്റ്. ജോർജ് കോളേജ് അരുവിത്തുറ  പരാജയപ്പെടുത്തിയത്.




.വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ 3 സെറ്റുകൾക്ക് അൽഫോൻസാ കോളേജ് പാലായെ പരാജയപ്പെടുത്തിയാണ് ആണ് അസംഷൻ കോളേജ് ചങ്ങനാശ്ശേരി ജേതാക്കളായത്.

വിജയികൾക്കുള്ള ട്രോഫിയും മെഡലും ക്യാഷ് പ്രൈസും  കോട്ടയം ജില്ലാ കളക്ടറുടെയും യും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെയും  സാന്നിധ്യത്തിൽ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോട്ടയം എംഡി സെമിനാരി സ്കൂളിൽ   നടക്കുന്ന ചടങ്ങിൽ വെച്ച് നൽകുന്നതാണ്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments