Latest News
Loading...

ഭരണങ്ങാനത്ത് പൂച്ചെടികൾ നശിപ്പിക്കുന്നത് പതിവാകുന്നു



ഭരണങ്ങാനം ടൗണിൽ വ്യാപാരസ്ഥാപനങ്ങൾക്ക് മുൻപിൽ നട്ടുപിടിപ്പിച്ച പൂച്ചെടികൾ നശിപ്പിക്കുന്നതായി പരാതി. മുൻപ് ചെടികൾ ചവിട്ടി നശിപ്പിച്ചതിന് പിന്നാലെ ഇന്നലെ രാത്രി ചെടികൾ പറിച്ചു കൊണ്ടുപോയി. ചെടികൾ പറിച്ചെടുക്കുന്ന ആളിന്റെ ദൃശ്യം വിവിധ വ്യാപാരസ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.




ഇന്നലെ രാത്രി 9 മണിയോടെയാണ് മഴക്കോട്ടും ഹെൽമെറ്റും ധരിച്ച് എത്തിയ ആൾ ചെടി പിഴുതെടുത്തത്. ചെടി പറിച്ചെടുക്കാനായി മാത്രം എത്തിയതായാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഇയാളെക്കുറിച്ച് ഏകദേശം ധാരണ ലഭ്യമായതായി വ്യാപാരികൾ പറയുന്നു. ഇത് സംബന്ധിച്ച് പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.



ഡോക്ടർ ഹബ് കടയുടെ മുൻപിൽ വ്യാപാരി വ്യവസായി ഭരണങ്ങാനം പ്രസിഡന്റ്‌ ജോഷി , ഇടപ്പാടി മെമ്പർ രാഹുൽ. G എന്നിവരും മറ്റ് വ്യാപാരികളും കൂടി നട്ട് പിടിപ്പിച്ച ചെടിയാണ് പിഴുതു മാറ്റിയത്. നഗരത്തിനും പാതയോരങ്ങൾക്കും അലങ്കാരം കൂടിയായിരുന്നു ഇത്തരം ചെടികൾ. വെട്ടിയൊതുക്കിയും വെള്ളം നനച്ചും വ്യാപാരികൾ സംരക്ഷിച്ചു പോരുന്ന ചെടികളാണിത്. 

 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments