Latest News
Loading...

സംസ്ഥാന നീന്തൽ മത്സരം പാലായിൽ

കേരളാ അക്വാറ്റിക്ക് അസ്സോസ്സിയേഷൻ സംഘടിപ്പിക്കുന്ന എഴുപത്തി രണ്ടാമത് സംസ്ഥാന നീന്തൽ മത്സരം ഈ മാസം 30, 31 തീയതികളിൽ പാലാ സെൻറ് തോമസ് കോളേജ് നീന്തൽ കുളത്തിൽ നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള മൂന്നൂറോളം പുരുഷ, വനിതാ താരങ്ങളും ഒഫീഷ്യൽസും പങ്കെടുക്കും. ദേശീയ മത്സരത്തിൽ പങ്കെടുക്കുന്ന കേരളാ ടീമിനെ ഈ മത്സരത്തിൽ നിന്നുമാണ് തിരഞ്ഞെടുക്കുന്നത്. 



30നു രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന മത്സരം 31 നു വൈകിട്ടാണ് സമാപിക്കുക. കോട്ടയം ജില്ലയിൽ ഇതാദ്യമായാണ് ഒരു സംസ്ഥാന നീന്തൽ മത്സരം നടക്കുന്നത്. കോട്ടയം ജില്ലാ അക്വാറ്റിക്ക് അസ്സോസ്സിയേഷൻ ഏറ്റെടുത്ത് നടത്തുന്ന ഈ മത്സരത്തിലെ ആകർഷണീയമായ ഇനം പുരുഷ/വനിതാ വാട്ടർ പോളോയാണ്. നിലവിൽ കേരളാ വനിതകളാണ് ദേശീയ ചാമ്പ്യൻമാർ. 

ഉത്ഘാടന സമ്മേളനത്തിൽ ജില്ലാ അക്വാട്ടിക്ക് അസോസിയേഷൻ പ്രസിഡൻറും, സംസ്ഥാന വൈസ് പ്രസിഡൻററുമായ അഡ്വ ബിനു പുളിക്കകണ്ടം അധ്യക്ഷത വഹിക്കും. മന്ത്രി വി എൻ വാസവൻ ഉത്ഘാടനം ചെയ്യും. പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. മന്ത്രി റോഷി അഗസ്റ്റിൻ സമ്മാന ദാനം നിർവഹിക്കും. എം പി മരായ ഫ്രാൻസിസ് ജോർജ്ജ്, ജോസ് കെ മാണി, മാണി സി കാപ്പൻ എം എൽ എ, കേരള ഒളിംപിക് അസോസിയേൻ സെക്രട്ടറിയും, അക്വാറ്റിക്ക് അസ്സോസ്സിയേഷൻ പ്രസിഡൻറ്റുമായ എസ് രാജീവ് എന്നിവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ അഡ്വ ബിനു പുളിക്കകണ്ടം, ജേക്കബ് ടി ജെ, ശ്രീകുമാർ കളരിക്കൽ, മാർസ് മാത്യു, എന്നിവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments