കോട്ടയം ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന പ്രൈമറി വിദ്യലയമായ ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ. പി സ്കൂൾ ഇനി മുതൽ സമ്പൂർണ്ണ ഡിജിറ്റൽ സ്കൂൾ. ഡിജിറ്റൽ സ്കൂളിൻ്റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ സുഹ്റ അബ്ദുൾഖാദർ 06-05-2025 ചൊവ്വ രാവിലെ 10.30 ന് നിർവ്വഹിക്കും. പ്രീ പ്രൈമറി ഉൾപ്പെടെ 26 ക്ലാസ്സ് റൂമുകൾ ആണ് ഡിജിറ്റൽ ക്ലാസ്സ് റൂമുകളായി മാറുന്നത്. ഹെഡ്മാസ്റ്റർ മാത്യു കെ ജോസഫ് , എഇഒ ഷംല ബീവി സി.എം, ബിപിസി ബിൻസ് ജോസഫ് , പിടിഎ പ്രസിഡൻ്റ് കെ.എൻ ഹുസ്സൈൻ, മുൻ അധ്യാപകർ മുതലായവർ പ്രസ്തുത യോഗത്തിൽ പങ്കെടുക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments