AKCC പൂഞ്ഞാർ യൂണിറ്റ് ന്റെ ആഭിമുഖ്യത്തിൽ മയക്കുമരുന്ന് മുക്ത കേരളത്തിനായും മദ്യ- മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും സർക്കാരും പൊതുജനങ്ങളും ഉണർന്ന് പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പൂഞ്ഞാർ സെന്റ്. മേരീസ് ഫോറോനാ പള്ളി അങ്കണത്തിൽ പ്രതിരോധ സദസ്സ് നടത്തപ്പെട്ടു.
വെരി. റെവ. ഫാ. തോമസ് പനക്കക്കുഴിയിൽ, AKCC മേഖലാ ഡയറക്ടർ റെവ. ഫാ. ജോസഫ് വിളക്കുന്നേൽ, റെവ. ഫാ. മൈക്കിൾ നടുവിലെകൂറ്റ്, എന്നിവർ നേതൃത്വം നൽകിയ യോഗത്തിൽ യൂണിറ്റ് സെക്രട്ടറി സോമി മാളിയേക്കൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. AKCC ഭാരവാഹികളും ഇടവകാംഗങ്ങളും സന്നിഹിതരായിരുന്നു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments