വാഹനാപകടത്തിൽ പരിക്കേറ്റ കൂട്ടിക്കൽ ഇളംങ്കാട് ഇലയ്ക്കാട്ട് പുരയിടം വീട്ടിൽ ചന്ദ്രന് (52) പലിശയും ചിലവും ഉൾപ്പെടെ 25.68 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് പാലാ മോട്ടോർ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവായി. .
ഉറുമ്പിക്കര മുക്കുളം റോഡിൽ മോട്ടോർ സൈക്കിളിന് പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ മോട്ടോർ സൈക്കിളിന് പിറകെ ഓടിച്ച് വന്നിരുന്ന കാർ ഇടിച്ചാണ് ചന്ദ്രന് പരിക്കേറ്റത്. നഷ്ടപരിഹാര തുക കാറിന്റെ ഇൻഷ്വറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയോട് കോടതിയിൽ കെട്ടിവയ്ക്കുന്നതിന് ഉത്തരവായിട്ടുള്ളതാണ്.
ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകരായ പ്രിൻസ് ജോസഫ് വലിയപരയ്ക്കാട്ട്, ബിജു ജോസഫ് വലിയപര യ്ക്കാട്ട് എന്നിവർ കോടതിയിൽ ഹാജരായി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments