Latest News
Loading...

ലഹരിയ്ക്കെതിരെ ``വായന എന്‍റെ ലഹരി ''* - കെ.എസ്.എസ്.പി. ജനകീയ സദസ്.



വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും അക്രമ പ്രവണതകള്‍ക്കും എതിരെ ``വായന എന്‍റെ ലഹരി '' എന്ന മുദ്രാവാക്യം ഉയര്‍ത്തി , വിദ്യാര്‍ത്ഥികളെയും വനിതകളെയും ഉള്‍പ്പടെ പങ്കെടുപ്പിച്ച് വിപുലമായ ജനകീയ സദസ് സംഘടിപ്പിക്കുന്നതിന് കേരള ശാസ്ത്ര സാഹിത്യ പരിഷത് മരങ്ങാട്ടുപിള്ളി പഞ്ചായത്ത് കണ്‍വന്‍ഷന്‍ തീരുമാനിച്ചു.



ആണ്ടൂര്‍ ദേശീയ വായനശാലാ ഹാളില്‍വെച്ച് എ.എസ്.ചന്ദ്രമോഹനന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന കണ്‍വന്‍ഷന്‍ പരിഷത് ജില്ലാ ജോ.സെക്രട്ടറി വിഷ്ണു ശശിധരന്‍ കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്തു. മേഖലാ കമ്മറ്റിയംഗം ജോര്‍ജ് ആനിത്തോട്ടം, കെ.ബി.ചന്ദ്രശേഖരന്‍ നായര്‍, ജി. ഗൗരീകൃഷ്ണ , പി.വി.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 


ഭാരവാഹികളായി കെ.കെ.നാരായണന്‍ (പസിഡന്‍റ്), കെ.ബി.ചന്ദ്രശേഖരന്‍ നായര്‍ (വെെ.പ്രസിഡന്‍റ്), വി.സുധാമണി (സെക്രട്ടറി), എസ്.പി.രാജ്മോഹന്‍ (ജോ.സെക്രട്ടറി), സ്മിതാ ശ്യാം എന്നിവരെ തെരഞ്ഞെടുത്തു. വി. സുധാമണി സ്വഗതവും കെ.ബി.ചന്ദ്രശേഖരന്‍ നായര്‍ നന്ദിയും പറഞ്ഞു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments