Latest News
Loading...

ഇരട്ടി മധുരത്തിൽ പയ്യാനിത്തോട്ടം ഇടവക



തുടർച്ചയായി രണ്ടാം തവണയും പാലാ രൂപതയിലെ മികച്ച കുടുംബ കൂട്ടായ്മ ഇടവകയായി പയ്യാനിത്തോട്ടം വി. അൽഫോൻസാ ഇടവക തിരഞ്ഞെടുക്കപ്പെട്ടു. പാലാ രൂപതാ പ്ലാറ്റിനം ജൂബിലി കുടുംബ കൂട്ടായ്മവാർഷികത്തിൽ വച്ച് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിൽ നിന്നും വികാരി ഫാ. തോമസ് കുറ്റിക്കാട്ട്, കുടുംബ കൂട്ടായ്മ ഭാരവാഹികളോടൊപ്പം ട്രോഫി ഏറ്റുവാങ്ങി.





വികാരിയച്ചൻ്റെയും സിസ്റ്റേഴ്സിൻ്റെയും കുടുംബ കൂട്ടായ്മ ജനറൽ ലീഡേഴ്സായ തോംസൺ മാത്യു പുത്തൻപുരയ്ക്കലിൻ്റെയും റ്റിൻറു രാജേഷ് കളപ്പുരയ്ക്കൽ പറമ്പിലിൻ്റെയും കുടുംബ കൂട്ടായ്മ ഭാരവാഹികളുടെയും കഠിന പരിശ്രമത്തിലാണ് രണ്ടാം തവണയും പയ്യാനിത്തോട്ടം അംഗീകാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments