Latest News
Loading...

നവീകരിച്ച ദേവാലയം ആശീര്‍വ്വാദകര്‍മം നടന്നു



പൂഞ്ഞാര്‍ ഫൊറോനയ്ക്ക് കീഴിലുള്ള, നവീകരണം പൂര്‍ത്തിയാക്കിയ കൈപ്പള്ളി സെന്റ് ആന്റണീസ് പള്ളിയുടെ കൂദാശ കര്‍മം നടന്നു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വ്വാദകര്‍മം നിര്‍വഹിച്ചു. വൈകിട്ട് നാല് മണിയോടെ എത്തിയ ബിഷപ്പിനെ വിശ്വാസികള്‍ മുത്തുക്കുടകളുമായി അണിനിരന്ന് വരവേറ്റു. തുടര്‍ന്ന് പൂഞ്ഞാര്‍ ഫൊറോന വികാരി ഫാ തോമസ് പനയ്ക്കക്കുഴി, ഇടവക വികാരി ഫാ. കുര്യാക്കോസ് പുളിന്താനത്ത് എന്നിവരുടെ സഹകാര്‍മികത്വത്തില്‍ മദ്ബഹയും പള്ളിയും തിരുസ്വരൂപങ്ങളും ആശീര്‍വ്വദിച്ചു.





പതിറ്റാണ്ടുകളുടെ പഴക്കമുള്ള ദേവാലയം 20 ലക്ഷം രൂപ ചെലവിലാണ് ആധുനികരീതിയില്‍ നവീകരിച്ചത്. മദ്ബഹയും ബലിപീഠവും മേല്‍ക്കൂരയും നവീകരിച്ചതിനൊപ്പം വയറിംഗ് സംവിധാനവും പൂര്‍ണമായും മാറ്റി സ്ഥാപിച്ചു. മോണ്ടളത്തിലും ആവശ്യമായ നവീകരണം നടത്തി. 



ആശീര്‍വ്വാദ ചടങ്ങുകള്‍ക്ക് ശേഷം വി. കുര്‍ബ്ബന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. തോമസ് പനയ്ക്കക്കുഴി മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നും നടന്നു. ചടങ്ങില്‍ ഫൊറോന പരിധിയിലെ ഇടവക വികാരിമാര്‍, വിശ്വാസികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കൈക്കാരന്‍മാരായ അപ്പച്ചന്‍ പുളിന്തറ, ബിന്‍സ്‌മോന്‍ വരിയ്ക്കാനിക്കല്‍, ഷാജി വലിയപറമ്പില്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. 






ഇടവക തിരുനാളിന് മുന്നോടിയായുള്ള നൊവേനയ്ക്കും വെള്ളിയാഴ്ച തുടക്കമായി. വി. അന്തോനീസിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാള്‍ ഫെബ്രുവരി 13ന് കൊടിയേറും. മാര്‍ ജേക്കബ് മുരിക്കന്‍ കൊടിയേറ്റ് കര്‍മം നിര്‍വ്വഹിക്കും. 15ന് കൈപ്പള്ളി കുരിശുപള്ളിയിലേയ്ക്ക് പ്രദിക്ഷണം നടക്കും. 16 ഞായറാഴ്ച പ്രധാന തിരുനാള്‍ ദിനത്തില്‍ രാവിലെ 9.30ന് ഫാ മാത്യു കവളംമാക്കല്‍ തിരുനള്‍ റാസ അര്‍പ്പിക്കും. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments