കൈയ്യൂക്കുള്ളവൻ കാര്യക്കാരനും കാശുള്ളവൻ രാഷ്ട്രീയക്കാരൻ്റെ കാവലാളുമാകുന്ന ആധുനിക ഇന്ത്യയുടെ എക രക്ഷാമാർഗ്ഗം ഗാന്ധിമാർഗ്ഗമാണെന്ന് പ്രഫ: കെ.പി.ജോസഫ് അഭിപ്രായപ്പെട്ടു.മൂന്നിലവ് മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പീച്ച മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മഹാരാജാസ് കോളേജ് മുൻ അധ്യാപകനായ അദ്ദേഹം.
അനീതിയെ നീതി കൊണ്ടും അസത്യത്തെ സത്യം കൊണ്ടും അധർമ്മത്തെ ധർമ്മംകൊണ്ടും അക്രമത്തെ അഹിംസകൊണ്ടും നേരിട്ട് വിജയത്തിൻ്റെ മാർഗ്ഗംനമ്മൾക്ക് കാണിച്ച് തന്ന മഹാനാണ് ഗാന്ധിജി എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പയസ് ചൊവ്വാറ്റുകുന്നേലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷിബു മുണ്ടനാട് ടോമിച്ചൻ കുരിശിങ്കപറമ്പിൽ, കുട്ടിച്ചൻ കപ്പിയാങ്കൽ ജസ്റ്റിൻ തേൻ കല്ലുങ്കൽ സെബാസ്റ്റ്യൻ ചേമ്പളാ നിക്കൽ, ജോയി കുളത്തിങ്കൽ പ്രകാശ് വണ്ടന്നൂർ, തങ്കച്ചൻ കണ്ടത്തിൽ ബാബു കൊടി പ്ലാക്കൽ, സലീം താള നാനി, തോമസ് ഐസക് പൂങ്കഴയിൽ ജോസഫ് കരോട്ടു പുത്തൻപുര,എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments