ഡിവൈഎഫ്ഐ നേതൃത്വത്തിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്നു. പഞ്ചായത്ത് സ്ഥാപിക്കുന്ന ഗാന്ധി പ്രതിമ സ്തൂപത്തിൽ ചില സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ആണ് ഉപരോധം. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വത്തിൽ സമാന വിഷയത്തിൽ ധർണ നടത്തിയിരുന്നു.
അതിനിടെ ഉപരോധ സമരത്തെ തുടർന്ന് ഇന്ന് നിശ്ചയിച്ചിരുന്ന പഞ്ചായത്ത് കമ്മറ്റി മാറ്റിവെച്ചതും വിവാദമായി. രാവിലെ എട്ടു മണിയോടെ പഞ്ചായത്ത് അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് കമ്മിറ്റി മാറ്റിയതായി അറിയിപ്പ് വന്നത്. എന്നാൽ ഇത് പഞ്ചായത്ത് രാജ് ആക്റ്റിന് വിരുദ്ധമാണെന്ന് കോൺഗ്രസ് സിപിഎം അംഗങ്ങൾ ചൂണ്ടിക്കാട്ടി. സിപിഎം കോൺഗ്രസ് അംഗങ്ങൾ എല്ലാവരും കമ്മിറ്റിക്കായി എത്തിയെങ്കിലും കമ്മിറ്റി തുടങ്ങിയിട്ടില്ല. കമ്മിറ്റി നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ സമരം നടത്തുന്നത്.
കമ്മറ്റിക്കിടെ ഉപരോധ സമരം നടത്താനും തീരുമാനം എടുപ്പിക്കാനും ആയിരുന്നു ഡിവൈഎഫ്ഐ നിശ്ചയിച്ചിരുന്നത് എന്നാണ് വിവരം. ഇത് മുൻകൂട്ടി ആണ് കമ്മിറ്റി വേണ്ടെന്നുവച്ചതെന്നും ആക്ഷേപമുണ്ട്. പഞ്ചായത്ത് കമ്മറ്റി മാറ്റിവച്ചതിന് വിശദീകരണം ആവശ്യപ്പെട്ട് സെക്രട്ടറിക്ക് കത്ത് നൽകുമെന്ന് ടൗൺ വാർഡ് മെമ്പർ റോജി തോമസ് പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments