Latest News
Loading...

തിടനാട് പഞ്ചായത്തിൽ പ്രതിഷേധ ധർണ്ണ



തിടനാട് പഞ്ചായത്തിലെ കെടുകാര്യസ്ഥതയും, ഭരണസ്തംഭനത്തിനും അഴിമതിക്കുമെതിരെ കോൺഗ്രസ് തിടനാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ വൻ ജനപങ്കാളിത്തം മൂലം ശ്രദ്ധേയമായി. തിടനാട് പഞ്ചായത്തിലെ മുഴുവൻ ഗ്രാമീണ റോഡുകളും കാൽ നടക്കാർക്കും വാഹനങ്ങൾക്കും സഞ്ചരിക്കാൻ പറ്റാത്ത വിധം തകർന്നു തരിപ്പണമായി, തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ സംരക്ഷണം നൽകുക, കുടുബസ്ത്രീയുടെ പ്രവർത്തനം സുതാര്യവും നിഷ്പക്ഷവുമാക്കുക,




 കഴിഞ്ഞ നാലു വർഷമായി പഞ്ചായത്തിൽ ഒരു പുതിയ പദ്ധതി ആരംഭിക്കാൻ സാധിച്ചിട്ടില്ല, പഞ്ചായത്തിൻ്റെ പല ഭാഗത്തും കൃഷി നാശം വരുത്തുന്ന കാട്ടുപന്നിയുടെ ശല്യം വർദ്ധിച്ചു. പഞ്ചായത്തിൻ്റെ ഭാഗത്തു നിന്ന് യാതൊരു വിധ നടപടിയും ഉണ്ടാകുന്നില്ല. കാട്ടുപന്നി ശല്യം മൂലം കൃഷിക്കാർക്ക് ഉണ്ടാവുന്ന നഷ്ടപരിഹാരം വർദ്ധിപ്പിക്കുക, കൃഷിനാശം വരത്തുന്ന പന്നികളെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കളയുന്നതിന് പകരം മറ്റ് മാർഗ്ഗങ്ങൾ അവലംബിക്കുക, യുവജനങ്ങൾക്ക് വേണ്ടി നടത്തുന്ന കേരളോത്സവം കേരളത്തിൽ നടത്താത്ത ഏക പഞ്ചായത്തായി മാറി തിടനാട് പഞ്ചായത്ത്. 



പഞ്ചായത്തിൻ്റെ കുടിവെള്ള കിണറുകൾ സ്വകാര്യ വ്യക്തികൾ കൈയടക്കിയത് തിരിച്ചു പിടിക്കാൻ യാതൊരു മാർഗ്ഗവും സ്വീകരിക്കുന്നില്ല, പട്ടികജാതി പട്ടികവർഗ്ഗ ഫണ്ട് വിതരണം സുതാര്യവും നീതി പൂർവ്വവുമാക്കുക, പഞ്ചായത്തിലെ പാലങ്ങളുടെ കൈവരികൾ എല്ലാം തകർന്ന നിലയിലായി. എത്രയും പെട്ടെന്ന് പഞ്ചായത്ത് ഭരണ സമിതിക്ക് ഇതിനൊക്കെ പരിഹാരം കാണാൻ സാധിച്ചില്ലെങ്കിൽ ധർണ്ണ സമരം തുടരേണ്ടി വരുമെന്ന്, സമരം ഉദ്ഘാടനം ചെയ്ത സംസാരിച്ച കോട്ടയം DCC പ്രസിഡൻ്റ്  നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു.
               



കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡൻ്റ് റോയി തുരുത്തിയിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ധർണ്ണാ സമരത്തിന് Dcc മെംബർ ph നൗഷാദ് മുഖ്യപ്രഭാക്ഷണം നടത്തി. വർക്കിച്ചൻ വയം പോത്തനാൽ, വർക്കി സ്കറിയ പൊട്ടംകുളം , ബിനോ ജോസഫ് മുളങ്ങാശ്ശേരി, ജോയി പാതാഴ, ജോസഫ് കിണറ്റുകര,ജോസുകുട്ടി മുട്ടത്തുകുന്നേൽ, ജോമോൻ മണ്ണൂർ,ബിജു പാറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments