ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. രാത്രി 8ന് കൊടിയേറ്റ് ചടങ്ങുകൾക്ക് തുടക്കമാകും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട വിശ്വകർമ്മ കുടുംബങ്ങൾക്ക് ആദരസൂചകമായി നൽകുന്ന അവകാശ വിതരണവും നടക്കും. തുടർന്ന് തിരുവാതിര കളി , കൊടിയേറ്റ് സദ്യ, നൃത്ത സന്ധ്യ എന്നിവയുമുണ്ടായിരിക്കും
രണ്ടാം ഉത്സവ ദിവസമായ ജനുവരി 15 ബുധനാഴ്ച വൈകിട്ട് നാലരയ്ക്ക് ഭരണങ്ങാനം കരയിലേക്ക് ഊരുവലത്ത് എഴുന്നള്ളത്ത് നടക്കും. ടൗൺ കാണിക്ക മണ്ഡപത്തിൽ വൈകിട്ട് ആറു മുതൽ സോപാനം ഭജൻസിന്റെ ഭജന അരങ്ങേറും. വെള്ളിയാഴ്ച കിഴപയാർ കരയിലേക്കും ശനിയാഴ്ച കീഴമ്പാറ കരയിലേക്കും ഞായറാഴ്ച ഇടമറ്റം കരയിലേക്കും ഊരു വലത്ത് എഴുന്നള്ളത്ത് നടക്കും. പതിനെട്ടാം തീയതി ക്ഷേത്രപ്രവേശന കവാടത്തിൽ നിർമ്മിച്ച അലങ്കാര ഗോപുരത്തിന്റെ സമർപ്പണം ഉച്ചയ്ക്ക് 12ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിക്കും.
ഏഴാം ഉത്സവ ദിവസമായ ജനുവരി 20 തിങ്കളാഴ്ച രാത്രി 9ന് വലിയ വിളക്ക് നടക്കും. അമ്പാറ അജയ് രാജ് പരിശീലിപ്പിച്ച കുട്ടികളുടെ ചെണ്ട അരങ്ങേറ്റവും നടക്കും.
ആറാട്ട് ദിവസമായ ജനുവരി 21ന് ഉച്ചയ്ക്ക് 12 മുതൽ ആറാട്ട് സദ്യ ആരംഭിക്കും. 3.30 ന് കൊടിയിറക്കിനെ തുടർന്ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത് നടക്കും. അരുൺ അമ്പാറയുടെ നേതൃത്വത്തിൽ 30 പരം കലാകാരന്മാർ അണിനിരക്കുന്ന സ്പെഷ്യൽ പഞ്ചവാദ്യം അരങ്ങേറും. തുടർന്ന് പുതിയ അലങ്കാര ഗോപുരത്തിനു മുമ്പിൽ സ്പെഷ്യൽ ആറാട്ട് പുറപ്പാട് പഞ്ചാരിമേളം നടക്കും. തിരുവമ്പാടിയുടെ മേള പ്രമാണി ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ വാദ്യ കലാഭേദത്തിലെ അൻപതിൽപരം വാർഡ് കലാകാരന്മാർ പങ്കെടുക്കും. രാത്രി 11:30 ന് ആറാട്ട് എതിരേൽപ്പിന് ഇടമറ്റം കണ്ണൻറെ നേതൃത്വത്തിൽ 40 കലാകാരന്മാർ പങ്കെടുക്കുന്ന സ്പെഷ്യൽ പാണ്ടിമേളം അരങ്ങേറും. ഉത്സവ എഴുന്നള്ളത്തിന് ഗജവീരന്മാരായ കുന്നുമ്മേൽ പരശുരാമൻ, ഭരണങ്ങാനം ദേവസ്വം ഗണപതി, ചുരൂർ മഠം രാജശേഖരൻ എന്നീ ആനകൾ കാഴ്ചവിരുന്നാകും.
ദേവസ്വം പ്രസിഡൻ്റ് കണ്ണൻ ശ്രീകൃഷ്ണ വിലാസം, സെക്രട്ടറി വിജയകുമാർ പിഷാരത്ത് , ഖജാൻജി സുകുമാരൻ നായർ കൊച്ചു പുരക്കൽ, കിഴപറായാർ Nss കരയോഗാപ്രസിഡൻ്റ് പ്രസാദ് കൊണ്ടൂപ്പറമ്പിൽ, ദേവസ്വം കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ നായർ പുത്തൻപുരക്കൽ , വിനീത് കൈയ്പ്പടയിൽ തുടങ്ങിയവർ പങ്കെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments