Latest News
Loading...

അന്തീനാട് പള്ളി പാലം പണി ആരംഭിച്ചു.




 പ്രകൃതിക്ഷോഭത്തിൽ തകർന്ന അന്തീനാട് - താമരമുക്ക് റോഡിന് ശാപമോക്ഷമാകുന്നു. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.  വർഷങ്ങളായി ജനങ്ങൾ അനുഭവിച്ചിരുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്ന് പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു.



 പ്രകൃതിക്ഷോഭമുണ്ടായ ഉടനെ സ്ഥലം സന്ദർശിക്കുകയും ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. അന്തീനാട് പള്ളി മുൻ വികാരി ഫാ.ജോർജ് കിഴക്കെ അരഞ്ഞാണിയിൽ, പഞ്ചായത്ത് മെമ്പർ സ്മിത ഗോപാലകൃഷ്ണൻ എന്നിവരോടൊപ്പം ഈ ആവശ്യമുന്നയിച്ചവരെ എം.എൽ.എ അനുസ്മരിച്ചു. 



എന്നാൽ അനാവശ്യ സാങ്കേതിക തടസ്സങ്ങൾ ഉന്നയിക്കപ്പെട്ടത് പണി വൈകാൻ കാരണമായി. സങ്കേതിക അനുമതിയായപ്പോൾ തോട്ടിൽ ജലനിരപ്പ് ഉയർന്നത് വീണ്ടും തടസ്സമായി. 



ഭരണാനുമതിയും ടെണ്ടർ നടപടികളും പൂർത്തീകരിച്ചതിനാൽ എത്രയും വേഗം പാലം പണിതീർത്ത് റോഡ് ടാർ ചെയ്യാൻ കഴിയുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു. വികാരി ഫാ.സെബാസ്റ്റ്യൻ പഴേപറമ്പിൽ,പഞ്ചായത്ത് മെമ്പർമാരായ സ്മിത ഗോപലകൃഷ്ണൻ, ലിസമ്മ ടോമി.,മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഷിജു പോൾ, ഇഗ്നേഷ്യസ് തയ്യിൽ, സന്തോഷ് കുര്യത്ത്, എം.പി കൃഷ്ണൻ നായർ , ടോമി കോന്നുള്ളിൽ, രാജൻ കോലത്ത് , തങ്കച്ചൻ മുളകുന്നം  എന്നിവർ പ്രസംഗിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments