കോട്ടയം :ഭിന്നശേഷി സംവരണത്തിന്റെ പേരിൽ 2021 മുതലുള്ള എയ്ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങൾ റദ്ദാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ കെ എസ് സി കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.തെറ്റിദ്ധാരണ ജനകമായ ഉത്തരവുകൾ ആവർത്തിച്ചിറക്കിക്കൊണ്ട് ആരെയൊക്കെയോ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ഭിന്നശേഷി പ്രശ്നം നിമിത്തം 08.11.2021 ന് ശേഷമുള്ള തസ്തികകൾ എല്ലാം താൽക്കാലികവും ദിവസവേതനത്തിലും ആണ്.എന്ന് സ്ഥിര നിയമനം ലഭിക്കുമെന്ന് നിശ്ചയമില്ലാത്ത, തുച്ഛമായ ദിവസ വരുമാനം ലഭിക്കുന്ന ചെറുപ്പക്കാരായ അധ്യാപകർക്ക് എന്ത് പ്രചോദനമാണ് മുന്നിലുള്ളത് എന്ന് സർക്കാർ വ്യക്തമാക്കണം.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും കെ എസ് സി കോട്ടയം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് നോയൽ ലൂക്ക് അധ്യക്ഷത വഹിച്ചു. ടോം ആന്റണി, അശ്വിൻ പടിഞ്ഞാറേക്കര,അഡ്വ ജോർജ് ജോസഫ്,ടോം കണിയാരശേരിൽ,അഭിഷേക് ബിജു,റോഷൻ ജോസ്, ജെറിൻ നരിപ്പാറ,ആൽബിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments