Latest News
Loading...

പ്രവിത്താനത്ത് മെഗാ മെഡിക്കൽ ക്യാമ്പ്.



പ്രവിത്താനം: കൊല്ലപ്പള്ളി, പ്രവിത്താനം ലയൺസ് ക്ലബ്ബുകളുടെയും, പിതൃവേദി പ്രവിത്താനം ഫൊറോനാ സമിതിയുടെയും ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം കൊല്ലപ്പള്ളി ലയൺസ് ക്ലബ്‌ പ്രസിഡന്റ് നിക്സൺ കെ. അറക്കലിന്റെ അധ്യക്ഷതയിൽ പ്രവിത്താനം ഫൊറോനാപള്ളി വികാരി റവ: ഫാ: ജോർജ് വേളൂപറമ്പിൽ നിർവഹിച്ചു. 

ചടങ്ങിൽ പ്രവിത്താനം ലയൺസ് ക്ലബ് പ്രസിഡണ്ട് ലയൺ ജിൽസൺ ജോസ്, പിതൃവേദി പ്രസിഡന്റ് ഫ്രാൻസിസ് ബേബി തോമസ് ജോസഫ്, സി ഡി എബ്രഹാം ലയൺ മെമ്പർമാരായ ബി ഹരിദാസ്, റോയി ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. 





ഐ ക്യാമ്പിന് തിരുവല്ല മൈക്രോ സർജറി ആൻഡ് ലേസർ ഹോസ്പിറ്റലും, കേൾവി പരിശോധനയ്ക്ക് ഡെസിബൽ സ്പീച്ച് ആൻഡ് ഹിയറിങ് സെന്റർ പാലായും, ഹോമിയോ മെഡിക്കൽ ക്യാമ്പിന് ഗവൺമെന്റ് ഹോമിയോ ഹോസ്പിറ്റൽ പാലായും നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments