Latest News
Loading...

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിന അനുസ്മരണം




 യൂത്ത് കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിന അനുസ്മരണ യോഗം സംഘടിപ്പിച്ചു. കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി ഓഫീസിൽ വെച്ച് നടത്തിയ യോഗത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് കിണറ്റുകര അധ്യക്ഷതവഹിച്ചു 



തിടനാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോയി തുരുത്തിയിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ തിടനാട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനോ മുളങ്ങാശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. പ്രസ്തുത യോഗത്തിൽ യൂത്ത് കോൺഗ്രസ്‌ തിടനാടി ന്റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ് കോൺഗ്രസ്‌ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വർക്കി സ്കറിയാ പൊട്ടംകുളം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷിബു വെള്ളാത്തോട്ടം, മണ്ഡലം ജനറൽ സെക്രട്ടറി ലിൻസൺ പാറയിൽ തുടങ്ങിയവർ യോഗത്തിന് ആശംസകൾ നൽകി





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments