എഡിഎം കെ.നവീന്‍ബാബുവിന്റെ ആത്മഹത്യയില്‍ പ്രേരണക്കുറ്റത്തിനു പ്രതിചേര്‍ക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങി. മുന്‍കൂര്‍ജാമ്യ ഹര്‍ജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് ദിവ്യ കീഴടങ്ങിയത്. കാര്‍ യാത്രയ്ക്കിടെ കണ്ണപുരത്തുവച്ചാണ് ദിവ്യ കീഴടങ്ങിയതെന്നാണ് വിവരം.
ദിവ്യയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുകയാണ്. കോടതിയില്‍ ഹാജരാകാതെയാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങിയത്. ദിവ്യയുടെ അറസ്റ്റ് വൈകുന്നത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. ദിവ്യയെ അറസ്റ്റു ചെയ്യണമെന്ന് നവീന്‍ ബാബുവിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് കീഴടങ്ങല്‍.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments