Latest News
Loading...

പാലാ സബ്ജില്ലാ ഓവറോൾ ചാമ്പ്യൻമാർ



കോട്ടയം റവന്യൂ ജില്ലാ കായികമേളയിൽ പാലാ സബ്ജില്ലാ ഓവറോൾ ചാമ്പ്യൻ. ഈരാറ്റുപേട്ട സബ് ജില്ലക്കാണ്‌ രണ്ടാം സ്ഥാനം.259 പോയിന്റുകൾ നേടിയാണ് പാലാ സബ്ജില്ല ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടിയത്.
 254.5 പോയിന്റുമായി ഈരാറ്റുപേട്ട സബ്ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. 



സ്കൂൾതലത്തിൽ 185.5 പോയിന്റുമായി പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിനാണ് സ്കൂൾതലത്തിൽ രണ്ടാം സ്ഥാനം. മൂന്നുദിവസം നീണ്ടുനിന്ന മത്സരങ്ങളിൽ നിരവധി മീറ്റ് റെക്കോർഡുകളും പിറന്നു. 






വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഡിഡിഇ കോട്ടയം ശ്രീകുമാർ എസ് സ്വാഗതം ആശംസിച്ചു. പാലാ മുനിസിപ്പാലിറ്റി വൈസ് പേഴ്സൺ ലീന സണ്ണി അധ്യക്ഷയായിരുന്നു.പല നഗരസഭ ചെയർമാൻ ഷാജു വി തുരത്തൻ സമ്മാനദാനം നിർവഹിച്ചു. പാലാ നഗരസഭ പ്രതിപക്ഷ നേതാവ് സതീഷ് ചൊള്ളാനി, കൗൺസിലർ സാവിയോ കാവുകാട്ട്, ടോബിൻ കെ അലക്സ്, ജോബി വർഗീസ്, എബി ചാക്കോ എന്നിവർ പങ്കെടുത്ത സംസാരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments