എരുമേലി റേഞ്ചിനു കീഴിൽ വരുന്ന പ്രദേശങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി നിർമിച്ച ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമാണോദ്ഘാടനവും വാഗമൺ കോലാഹലമേട്ടിൽ പുതുതായി നിർമിച്ച ഇന്റഗ്രേറ്റഡ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെ ഉദ്ഘാടനവും കോരുത്തോട് പള്ളിപ്പടി സെന്റ് ജോർജ്ജ് പബ്ലിക്ക് സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു.
കോട്ടയം വനം ഡിവിഷനിൽ എരുമേലി റേഞ്ചിനു കീഴിൽ വരുന്ന പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിനും കൃഷി വിളകൾ സംരക്ഷിക്കുന്നതിനുമായി ഹാങ്ങിങ് ഫെൻസിംഗും, ആന പ്രതിരോധ കിടങ്ങുകളാണ് നിർമിക്കുന്നത്.സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാന വനം വകുപ്പ് നബാർഡിന്റെ് ആർ.ഐ.ഡി.എഫ്. പദ്ധതിയിൽ ഉൾപ്പെടുത്തിയും കൃഷി വകുപ്പ് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയുമാണ് പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു. വാഴൂർ സോമൻ എം.എൽ.എ., ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ. രാജേഷ്, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ.എസ്. അരുൺ, പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദ്, കാഞ്ഞിരപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രജീഷ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ ശുഭേഷ് സുധാകരൻ, പി. ആർ.അനുപമ, കാഞ്ഞിരപ്പള്ളി ബ്‌ളോക്ക് പഞ്ചായത്തംഗം രത്‌നമ്മ രവീന്ദ്രൻ, എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഇ.ജെ. ഇലവുങ്കൽ, കോരുത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി. പ്രകാശ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ, പെരിയാർ വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ്, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മീനാ മാത്യൂ എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments