Latest News
Loading...

ഐങ്കൊമ്പ് പാറേക്കാവ് ഭദ്രകാളി ക്ഷേത്രത്തിൽ വാണിവന്ദനത്തോട വിജയദശമി



ഐങ്കൊമ്പ് പാറേക്കാവ് ഭദ്രകാളി ക്ഷേത്രത്തിൽ വാണിവന്ദനത്തോട വിജയദശമി ഉത്സവത്തിന് അരങ്ങ് ഉണർന്നു വിജയദശമി ഉത്സവ ദിവസമായി ഇന്ന് ദേവി ഉപാസനക്കൊപ്പം കലാകാരന്മാർക്ക് അവരുടെ കഴിവുകൾ ദേവി സന്നിധിയിൽ സമർപ്പിക്കുവാനുള്ള സൗകര്യം മുൻവർഷത്തെ പോലെ ഈ വർഷവും പാറേക്കാവ് ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു.  രാവിലെ വിദ്യാരംഭത്തോടെ ആരംഭിച്ച ചടങ്ങുകൾ പിന്നീട് ചിലങ്കകളുടെയും നൂപുര ധ്വനികളുടെയും വാദ്യോപകരണങ്ങളുടേയും തിരുവാതിര കളിയുടെയും മനോഹരമായ വേദിയായി മാറുകയായിരുന്നു.





വാണിവന്ദനം നൃത്ത സംഗീത അർച്ചനയ്ക്ക് നിരവധി ട്രൂപ്പുകളും വ്യക്തികളും ആണ് ഈ വർഷം പാറേക്കാവിലമ്മയ്ക്ക് മുന്നിൽ  സമർപ്പണമായി എത്തിയത്. കൊടുങ്ങൂർ ദിനേശ്കുമാർ,പ്രതിഭ അനീഷ്ഏറ്റുമാനൂർ രഞ്ജിത്ത്, വരലക്ഷ്മി മൂവാറ്റുപുഴ, മനുമോഹൻ പള്ളിക്കത്തോട്, ലീലാദാസ് ഏഴാച്ചേരി തുടങ്ങിയവർ സംഗീതാർച്ചന നടത്തിയപ്പോൾ ഐങ്കൊമ്പ് മാതൃശക്തിയുടെ കൈക്കൊട്ടികളി വേറിട്ട അനുഭവമായി. 



നാട്യാലയ ഡാൻസ് സ്കൂൾ മുവാറ്റുപുഴ , അപ്സര സ്കൂൾ ഓഫ് ആർട്ട്സ് ആൻഡ് സോപ്ർട്ടസ് ഐങ്കൊമ്പ് തുടങ്ങിയവർ അവതരിപ്പിച്ച നൃത്താവിഷ്ക്കാരം ഭക്ത ജനങ്ങളുടെ മനസ്സും ഹൃദയവും നിറയുന്നതായിരുന്നു. വാഴുർ സജിൻ കൃഷ്ണൻ,
പൂഞ്ഞാർ വിജയൻ തുടങ്ങിയവർ  പക്കമേളം സംഗീതാർച്ചക്ക് കൊഴുപ്പേകി പങ്കെടുത്തവർക്ക് മുഴുവൻ അന്നദാനവും ഉണ്ടായിരുന്നു





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments