പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയുടെ തീയേറ്റർ ബ്ലോക്ക് ഉൾപ്പെടുന്ന ആറു നില മന്ദിരത്തിൻ്റ മേൽതട്ടിൽ കോൺക്രീറ്റിനിടയിൽ വളർന്ന് അടി നിലകളിലേക്ക് വേരുപടലം വ്യാപിപ്പിച്ച ആൽചെടിയുടെ വേരു ശാഖകൾ വർഷങ്ങൾ കൊണ്ട് ഭിത്തിയിലേയ്ക്ക് ആഴ്ന്നിറങ്ങി ഗുരുതര പ്രശ്നങ്ങളാണ് ആശുപത്രി മന്ദിരത്തിൽ കാലങ്ങളായി സൃഷ്ടിച്ചത്.
ആൽചെടിയുടെ വേരുകൾ ഇറങ്ങി തീയേറ്റർ ബ്ലോക്കിലെ ഭിത്തിയിൽ വിള്ളൽ വീഴ്ത്തുകയും തിയേറ്ററിനുള്ളിലെ ഭിത്തികളിലേയ്ക്കും മററു നിലകളിലേയ്ക്കും നനവ് ഉണ്ടാവുകയും ചെയ്യുന്നത് പതിവായിരുന്നു. നിരവധി തവണ ആൽചെടി നശിപ്പിച്ചിരുന്നുവെങ്കിലും ആഴ്ച്ചകൾക്കുള്ളിൽ വീണ്ടും പൂർവ്വാധിക ശക്തിയോടെ തളിർക്കുകയുമായിരുന്നു.
തീയേറ്റർ ഭിത്തിയിൽ മഴക്കാലത്ത് നനവ് ഉണ്ടാവുകയും ചുവരിൽ ഫംഗസ് പിടിക്കുകയും ചെയ്യുമ്പോൾ തീയേറ്ററുകൾ അടച്ചിടേണ്ട സ്ഥിതിയിലായിരുന്നു. ഓരോ പ്രാവശ്യവും പ്രത്യേകിച്ച് മഴക്കാലത്ത് തീയേറ്ററ്റുകൾ പുതിയതായി പെയിൻ്റ് ചെയ്ത് അണുവിമുക്ത മാക്കേണ്ടതുണ്ടായിരുന്നു..
അടി നിലകളിലേയ്ക്ക് വ്യാപിച്ച
ആൽച്ചെടിയുടെ വേരുകളുടെ ശൃംഖല ഒന്നാക്കെ ഇക്കഴിഞ്ഞ ദിവസം പിഴുതെടുത്തു മാറ്റുവാൻ കഴിഞ്ഞു. ആൽചെടിചെറുതായിരുന്നുവെങ്കിലും വേരുപടലം വളരെയധികമായിരുന്നു.
വളരെ വർഷങ്ങളായി ആശുപത്രിയുടെ ബഹുനില മന്ദിരത്തിൽ പ്രശ്നം സൃഷ്ടിച്ചു വളർന്ന്നിൽക്കുന്ന ആൽചെടി വേരോടെ പിഴുതു മാറ്റണമെന്നുള്ള ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷി ന്റെ ദൃഢനിശ്ചയത്തെ തുടർന്നാണ് എച്ച്.ഐ.സി സിസ്റ്റർ പി.സിന്ധു നാരായണൻ ന്റെ മേൽനോട്ടത്തിൽ, പാലാ ക്വിക്ക് റെസ്പോൺസ് ടീം മെമ്പർ ആയ ജസ്റ്റിനാണ് അപകടകരമായ രീതിയിൽ വളർന്നു നിന്നിരുന്ന ആൽ ചെടി വേരോടെ പിഴുതു മാറ്റിയത്. ഡ്രൈയ്നേജ് പൈപ്പ് ന്റെ ഇടയിൽ കൂടി അഞ്ചിലധികം നിലക്കളിലേക്ക് വ്യാപിച്ച വേരുകൾ മുറിച്ചുമാറ്റാൻ ഹോസ്പിറ്റൽ പ്ലമ്പർ ജിജോയും ചേർന്ന് നീക്കം ചെയ്ത് ശാശ്വത പരിഹാരം കണ്ടത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments