Latest News
Loading...

വഴിയിൽ നിറയെ കുഴി. സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും.


ഭരണങ്ങാനം പഞ്ചായത്തിന്റെ ആയുർവേദ ആശുപത്രിയിലേയ്ക്ക് പോകുന്നവർ നടുവ് വേദനക്കുള്ള മരുന്ന് കൂടി വാങ്ങേണ്ടിവരും. തകർന്നടിഞ്ഞ റോഡിലൂടെയുള്ള യാത്ര ദുരിത പൂർണമായി. ചൂണ്ടച്ചേരി റോഡിൽ നിന്നും പ്ലാശനാൽ റോഡിൽ നിന്നും ആശുപത്രിയിലേക്ക് എത്താമെങ്കിലും ഏതു വഴി വന്നാലും റോഡ് തകർന്നടിഞ്ഞ നിലയിലാണ്. ഓട്ടോറിക്ഷകൾ മാത്രമാണ് രോഗികൾക്ക് ആശ്രയമെങ്കിലും ഓട്ടോകളും ഇപ്പോൾ ഇതുവഴി വരാൻ മടിക്കുകയാണ്.




ആയുർവേദ ആശുപത്രിക്ക് ഒപ്പം മൃഗാശുപത്രി സബ് സെൻററും ഇവിടെ തന്നെയാണ് . ചൂണ്ടച്ചേരി സഹകരണ ബാങ്കിന് സമീപം ബസ് ഇറങ്ങിയാൽ ഒരു കിലോമീറ്ററോളം ദൂരമാണ് ആശുപത്രിയിലേക്കുള്ളത്. പ്ലാശനാൽ പ്രവിത്താനം റോഡിൽ നിന്നും ആശുപത്രി ഭാഗത്തേക്കുള്ള റോഡിലേക്ക് കയറുന്ന ഭാഗത്ത് സ്ഥാപിച്ചിരുന്ന ഗ്രിൽ തകർന്ന നിലയിലാണ്. 



ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ചിരുന്നത് തുരുമ്പെടുത്ത് ഇളകി മാറിയതോടെ വലിയ കുഴിയാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. വാഹനങ്ങളുടെ ടയർ ഇവിടെ കുടുങ്ങാൻ മാത്രം വലിയ കുഴിയാണിത്. പോയ വർഷങ്ങളിലും ഇത്തരത്തിൽ കമ്പികൾ ദ്രവിച്ചു വിട്ടു പോയത് പുനസ്ഥാപിച്ചിരുന്നു. 




ചൂണ്ടച്ചേരി റോഡിൽ നിന്നും ആശുപത്രിയിലേക്കുള്ള റോഡും തകർന്നടിഞ്ഞ നിലയിലാണ്. റോഡിന്റെ ആരംഭകത്ത് വെള്ളക്കെട്ട് നിത്യസംഭവവും. റോഡിലെ കയറ്റങ്ങൾ പലതും ടാറിങ് തകർന്നു മെറ്റൽ ആയി കിടക്കുന്നത് വാഹന സഞ്ചാരത്തെ ബാധിക്കുന്നുണ്ട്. 

പഞ്ചായത്തിന്റെ മൃഗാശുപത്രിയും ആയുർവേദ ആശുപത്രിയും സൗകര്യപ്രദമായ മറ്റൊരു മാറ്റണമെന്ന് ആവശ്യവും ഉയരുന്നുണ്ട്. ഭരണങ്ങാനത്തു നിന്നും ഇവിടേക്ക് ചുരുങ്ങിയ സ്വകാര്യ ബസ് സർവീസുകൾ മാത്രമാണ് ഉള്ളത്. പ്രധാന റോഡിൽ നിന്നും ഉള്ളിലായി സ്ഥിതി ചെയ്യുന്ന ആശുപത്രികളിലേക്ക് പോകണമെങ്കിൽ ഓട്ടോക്കൂലിയായി 100 രൂപയോളം മുടക്കേണ്ട അവസ്ഥയാണുള്ളത്. ആയുർവേദ മരുന്നുകളെ കൂടുതലായും ഉപയോഗിക്കുന്ന പ്രായമായവർ ഇതുമൂലം വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments