Latest News
Loading...

ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു




കാവുംകണ്ടം സെന്റ് വിൻസെന്റ് ഡി പോൾ, മിഷൻ ലീഗ്, സംഘടനകളുടെ ആഭിമുഖ്യത്തിൽ എസ്. എസ്. എൽ .സി , പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് നല്കി ആദരിച്ചു. കാവുംകണ്ടം പാരീഷ് ഹാളിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ ഡേവീസ് .കെ .മാത്യു. കല്ലറക്കൽ അധ്യക്ഷത വഹിച്ചു. ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. ജോജോ പടിഞ്ഞാറയിൽ, സിസ്റ്റർ സൗമ്യാ ജോസ് വട്ടങ്കിയിൽ, ഡെന്നി കൂനാനിക്കൽ, നൈസ് ലാലാ തെക്കലഞ്ഞിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.  




എസ്. എസ് .എൽ .സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കൃഷ്ണ പ്രിയ വി. ആർ .വെട്ടിക്കൽ, റിൻഷാ മണി ഏറ്റിയേപ്പള്ളിയിൽ, ശിവാനി സാബു പഴയേവീട്ടിൽ എന്നിവർക്കും പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ ബിനീറ്റാ ജോസ് ഞള്ളായിൽ, ടോബിൻ സണ്ണി വട്ടക്കാട്ട്, അമൃത ജയൻ ഇരുവേലിക്കുന്നേൽ, ആനന്ദകൃഷ്ണൻ കെ. വി. കൊന്നക്കൽ, നന്ദനാ മധു കിഴക്കേനാത്ത്, എം. റ്റി. കൃഷ്ണപ്രിയ തോലമാക്കൽ, നവനീത്‌ കൃഷ്ണ കിഴക്കേപറമ്പിൽ എന്നിവർക്ക് അവാർഡ് നൽകി ആദരിച്ചു. ഫാ. മാത്യു അമ്മോട്ടുകുന്നേൽ സമ്മാനങ്ങൾ വിതരണം ചെയ്തു.  സൗമ്യാ സെനീഷ് മനപ്പുറത്ത്, ജോയ്സി ബിജു കോഴിക്കോട്ട്, മഞ്ജു സിജു കോഴിക്കോട്ട്, ബിജു ഞള്ളായിൽ, റെജി മതിച്ചിപ്പറമ്പിൽ, മാത്യു തോട്ടാകുന്നേൽ, സജിനി കരിഞ്ഞാങ്കൽ, സുനി കോഴിക്കോട്ട് , ഷൈനി പുള്ളിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.






.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments