SSLC, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും A+ നേടിയ, പൂഞ്ഞാര്‍ ടൗണ്‍ വാര്‍ഡില്‍ താമസിക്കുന്ന കുട്ടികള്‍ക്ക്, പൂഞ്ഞാര്‍ ടൗണ്‍ വാര്‍ഡ് ഗ്രാമസഭയില്‍ വച്ച് മെമെന്റോ നല്‍കി ആദരിച്ചു.
പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ഗ്രാമസഭ യോഗത്തില്‍, വാര്‍ഡ് മെമ്പര്‍ റോജി തോമസ് മുതിരന്തിക്കല്‍ സ്വാഗതം ആശംസിച്ചു.
ഗ്രാമസഭയില്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ C K കുട്ടപ്പന്‍, മെമ്പര്‍മാരായ രാജമ്മ ഗോപിനാഥ്, ആനിയമ്മ സണ്ണി
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments