Latest News
Loading...

പൂഞ്ഞാര്‍ ടൗണ്‍ അങ്കണവാടിയുടെ പുതിയ ഇരു നില മന്ദിരം ഉദ്ഘാടനം നാളെ




കഴിഞ്ഞ 54 വര്‍ഷങ്ങള്‍ ആയി, ധാരാളം കുട്ടികള്‍ പഠിച്ചു കൊണ്ടിരുന്ന, 36 - ആം നമ്പര്‍ പൂഞ്ഞാര്‍ ടൗണ്‍ അങ്കണവാടിക്ക് വേണ്ടി, പുതിയതായി ഇരു നിലകളിലായി പണി പൂര്‍ത്തീകരിച്ച മന്ദിരത്തിന്റ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആന്റോ ആന്റണി M P നിര്‍വഹിക്കും. പൂഞ്ഞാര്‍ MLA സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തും. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു അധ്യക്ഷത വഹിക്കും. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഫണ്ട്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഫണ്ട്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് എന്നിവ ഉപയോഗിച്ചാണ് പൂഞ്ഞാര്‍ ടൗണ്‍ അങ്കണവാടി കെട്ടിടം ഇരു നിലകളിലായി പണി പൂര്‍ത്തീകരിച്ചത്. 





സമ്മേളനത്തില്‍ പൂഞ്ഞാര്‍ ടൗണ്‍ വാര്‍ഡ് മെമ്പര്‍ റോജി തോമസ് മുതിരേന്തിക്കല്‍, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കുമാരി 
അനുപമ P R, റെജി ഷാജി, K K കുഞ്ഞുമോന്‍, അനില്‍ കുമാര്‍ മഞ്ഞപ്ലക്കല്‍, C K കുട്ടപ്പന്‍, മിനി മോള്‍ ബിജു, ജാസ്മിന്‍ K, മേരി തോമസ്, രാജമ്മ ഗോപിനാഥ്, സജി മോന്‍ കദളികാട്ടില്‍, ആനിയമ്മ സണ്ണി, ബീന മധു മോന്‍, ജനാര്‍ദ്ദനന്‍ P G, നിഷ സാനു, സജി സിബി, ദേവസ്യച്ചന്‍ വാണിയപ്പുര, ടിജി തോമസ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments