ദൈവത്തെ മഹത്വപ്പെടുത്തി ഈ ഭൂമിയിൽ ദൈവത്തിലേക്ക് അനേകായിരങ്ങളെ അൽഫോൻസാ അടുപ്പിച്ചു എന്നു അദീലാബാദ് രൂപതാ മെത്രാൻ മാർ പ്രിൻസ് പാണേങ്ങാടൻ. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനത്ത് ഇടവകപ്പള്ളിയിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്. ഫാ. ജോസഫ് കൈതോലിൽ, ഫാ. ഫ്രാൻസിസ് മാട്ടേൽ എന്നിവർ സഹകാർമ്മികരായിരുന്നു.
വിശുദ്ധ അൽഫോൻസാ വിശുദ്ധിയുടെ പരിമളം പടർത്തി ജീവിച്ച പുണ്യവതിയാണ്. നഷ്ടപ്പെടുത്തുന്നതിൽ അർത്ഥം കണ്ടെത്തിയവളാണ് വിശുദ്ധ അൽഫോൻസാ. അൽഫോൻസായെപ്പോലെ ദൈവത്തിന് കീഴടങ്ങാനുള്ള മനസ്സ് ഉണ്ടാകണം. ഇശോ നമ്മുടെ ജീവിതത്തിൽ ഇടപെടുന്നത് പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും. പക്ഷെ സാധാരണ കാര്യത്തിൽ അസാധാരണമായി ദൈവം ഇടപെടും. അനുദിനകാര്യങ്ങൾ വിശുദ്ധിയോടെ ചെയ്യുന്പോൾ ദൈവം നമ്മുടെ ജീവിതത്തിലും ഈടപെടുമെന്ന് തിരിച്ചറിയണം. വിശുദ്ധ അൽഫോൻസാ വലിയ വലിയ കാര്യങ്ങൾ ചെയ്തു വിശുദ്ധയായവളല്ല. മറിച്ച് തൻറെ ഓരോ കാര്യവും വിശുദ്ധിയോടെ ചെയ്തവളാണ് എന്നും ബിഷപ്പ് പറഞ്ഞു.
ഇന്ന് വിവിധ സമയങ്ങളിലായി ഫാ. തോമസ് തോട്ടുങ്കൽ, ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഫാ. അബ്രഹാം പാലയ്ക്കാതടത്തിൽ, ഫാ. ജോസഫ് കുറ്റിയാങ്കൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. അൽഫോൻസാമ്മയുടെ വിലാപയാത്ര കടന്നുപോയ വഴിയിലൂടെ നടത്തിയ ജപമാല പ്രദക്ഷിണത്തിൽ കത്തിച്ച മെഴുകുതിരിയുമായി പതിനായിരങ്ങൾ പങ്കെടുത്തു.
അൽഫോൻസാമ്മയുടെ സംസ്കാരവേളയിൽ പങ്കെടുത്തത് ഏതാനും ആളുകളായിരുന്നെങ്കിൽ ഇന്ന് ആ വിശുദ്ധ സന്നിധിയിലേക്ക് എത്തിയത് ജനസമുദ്രമാണ്. അൽഫോൻസാമ്മയുടെ തിരുസ്വരൂപവും തിരുശേഷിപ്പും വഹിച്ചുള്ള ജപമാല പ്രദക്ഷിണം മഠത്തിലെത്തിയപ്പോൾ ഫാ. തോമസ് മധുരപ്പുഴ ലദീഞ്ഞ് നടത്തി. തുടർന്ന് വിൻസെൻഷ്യൻ സഭ കോട്ടയം പ്രോവിൻസിൻറെ പ്രൊവിൻഷ്യൽ ഫാ. ജിൽസൺ മാത്യു കക്കാട്ടുപിള്ളിൽ VC തിരുനാൾ സന്ദേശം നൽകി.
വൈകുന്നേരം 5.00 ന് സീറോ മലബാർ സഭ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഇടവക ദൈവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. ഫാ. അനൂപ് വാഴേപറമ്പിൽ, ഫാ. ജോസഫ് അട്ടങ്ങാട്ടിൽ എന്നിവർ സഹകാർമികരായിരുന്നു. ഉച്ചകഴിഞ്ഞ് 2.30 ന് ശ്രവണ പരിമിതർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാനയും നൊവേനയും ഫാ. ബിജു മൂലക്കരയും നടത്തി. സന്ദേശം ഇന്ത്യയിലെ ആദ്യത്തെ ബധിര വൈദികൻ ഫാ. ജോസഫ് തേർമഠം CSC യും നൽകി. ഫാ. ഷിൻറോ ചെറിയാൻ സഹകാർമ്മികനായിരുന്നു. ആഘോഷമായ റംശാ പ്രാർത്ഥന ഫാ. ജോസഫ് മണർകാട്ട്, ഡീ. അമൽ ഇടത്തിൽ CMI, ഡീ. സിറിൻ പൂച്ചാളികളത്തിൽ O.Praem എന്നിവരുടെ നേതൃത്വത്തിൽ നടത്തി.
ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ പ്രധാന തിരുനാൾ നാളെ
രാവിലെ 6.45 ന് പാലാ രൂപത ബിഷപ്പ് എമരിത്തൂസ് മാർ. ജോസഫ് പള്ളിയ്ക്കാപറമ്പിൽ നേർച്ചഅപ്പം വെഞ്ചിരിപ്പ് കർമ്മം നിർവഹിക്കും. തുടർന്ന് 7.00 ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
10.30 ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് എമരിത്തൂസ് കർദ്ദിനാൾ മാർ. ജോർജ് ആലഞ്ചേരി വിശുദ്ധ കുർബാന അർപ്പിച്ച് (ഇടവകപള്ളിയിൽ) സന്ദേശം നൽകും. ഫാ. ജോസഫ് കുറുപ്പശ്ശേരിയിൽ, ഫാ. മാത്യു വെണ്ണായപ്പിള്ളിൽ എന്നിവർ സഹകാർമികരായിരിക്കും.
ഉച്ചയ്ക്ക് 12.30 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം ഫാ. തോമസ് ഓലിക്കൽ, ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ. സ്കറിയ വേകത്താനം എന്നിവർ നേതൃത്വം നൽകും.
രാവിലെ 4.45 - തീർത്ഥാടന കേന്ദ്രത്തിലെ വൈദികർ
6.00- ഫാ. സഖറിയാസ് ആട്ടപ്പാട്ട്
8.30 – മോൺ. ജോസഫ് തടത്തിൽ
9.30 - ഫാ. സെബാസ്റ്റ്യൻ കുറ്റിയാനിയ്ക്കൽ
ഉച്ചകഴിഞ്ഞ്
2.30- ഫാ. തോമസ് കുറ്റിക്കാട്ട്,
3.30- ഫാ. അജോ കളത്തിൽ CRM,
4.30- ഫാ. ജോസഫ് തെങ്ങുംപള്ളി
5.30- ഫാ. ജോൺ ചാവേലിൽ
6.30- ഫാ. തോമസ് ഓലായത്തിൽ
7.30- ഫാ. ജോൺ കണ്ണന്താനം
8.30- ഫാ. കുര്യാക്കോസ് വടക്കേത്തകിടിയേൽ
9.30- ഫാ. തോമസ് കിഴക്കേക്കര
എന്നിവർ വി. കുർബാന അർപ്പിക്കും
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments