Latest News
Loading...

വഴി മാറിയത് വലിയ ദുരന്തം



ഈരാറ്റുപേട്ടയിൽ വഴി മാറിയ വലിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് . ഏതാനും ദിവസം മുൻപ് ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിലാണ് സംഭവം ഉണ്ടായത്. കാർ റോഡിൽ വട്ടം തിരിക്കാൻ ശ്രമിക്കുന്നതിനിടെ വേഗത്തിൽ എത്തിയ ട്രാവലർ സഡൺ ബ്രേക്ക് ഇട്ട് നിർത്തുകയായിരുന്നു. 



മഴപെയ്തു തെന്നി കിടന്ന റോഡിൽ ട്രാവലർ വട്ടം കറങ്ങിയാണ് റോഡിൽ നിന്നത്. ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ ഇളപ്പുങ്കലിന് സമീപമാണ് സംഭവം ഉണ്ടായത്. കേറ്ററിംഗ് യൂണിറ്റിന്റെ വാഹനമാണ് ട്രാവലർ. നിരപ്പായ റോഡിലെ ചെറിയ വളവ് തിരിഞ്ഞ് എത്തിയപ്പോഴാണ് തൊട്ടുമുന്നിൽ കാർ ട്രാവലർ ഡ്രൈവർ കണ്ടത്. ഡ്രൈവറുടെ മനസ്സാന്നിധ്യം വലിയൊരു അപകടമാണ് ഒഴിവാക്കിയത്. ട്രാവലർ ഓടിച്ചിരുന്ന യുവാവ് മൂന്നിലവ് സ്വദേശിയാണ്. 




.




.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments