Latest News
Loading...

അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം



അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി  നടന്നു. നിഷ ജോസ് കെ മണി പരിസ്ഥിതി ദിന  സന്ദേശം നൽകി. ശലഭോദ്യാന നിർമിതിയുടെ ഭാഗമായി ചെടികളും ഫലവൃക്ഷങ്ങളും നട്ടു.




കുട്ടികളുടെ കായിക പഠനത്തിനായി കൊച്ചി വെട്രസ് സെക്യൂരിറ്റി ലിമിറ്റഡ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് ഫുട്ബോളുകൾ വിതരണം ചെയ്തു.

 കുട്ടികളുടെ സർവ്വതോന്മുമായ വികസനം ലക്ഷ്യമാക്കി കെഎം മാണി സെന്റർ ഫോർ ബജറ്റ് റിസർച്ചിന്റെ നേതൃത്വത്തിൽ  എറൈസ് (arise )എന്ന പേരിൽ നടത്തുന്ന പ്രോഗ്രാമിന്റെ ലോഗോ പ്രകാശനവും നടന്നു. കരിയർ ഗൈഡൻസ്, മോട്ടിവേഷണൽ ക്ലാസുകൾ,മെഡിക്കൽ ചെക്കപ്പുകൾ തുടങ്ങിനിരവധി ക്ലാസുകൾ ഉൾപ്പെടുത്തിയാണ് പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്..




പിടിഎ പ്രസിഡണ്ട് സജു ടി എസ്, വാർഡ് മെമ്പർ വത്സമ്മ ഗോപിനാഥ്, ഹെഡ്മിസ്ട്രസ് ഡോ.ഷംല യു, പ്രിൻസിപ്പൽ ആൻസി മാത്യു, അധ്യാപകരായ മനോജ് എം എസ് വിനീത് കെ ആർ എന്നിവർ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments