Latest News
Loading...

റാങ്ക് ജേതാക്കളെ ആദരിച്ചു



 എം ജി യൂണിവേഴ്സിറ്റി ഡിഗ്രി റിസൾട്ടിൽ മാർ ആഗസ്തീനോസ് കോളേജിൽനിന്നും ബി എസ് സി ബയോടെക്നോളജിയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ഡിപ്പാർട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. രണ്ടാം റാങ്ക് കരസ്ഥമാക്കിയ സേതു ലക്ഷ്മി രവി, മൂന്നാം റാങ്ക് നേടിയ സെബ എലിസബത്ത് ജോൺ എട്ടാം റാങ്ക് നേടിയ ട്രീസ മരിയ സ്റ്റാൻലി, എല്ലാ വിഷയങ്ങൾക്കും 'എ' ഗ്രെയ്‌ഡ്‌ നേടിയ ആവണി സന്തോഷ് ഏബെൽ ജോർജ്, അനന്യ ബിജു, ബിറ്റി മാത്തച്ചൻ, സ്വാതി സാജൻ, വിജിതാമോൾ ജി എന്നിവരെയാണ് ആദരിച്ചത്. 






കോളേജ് മാനേജർ ഫാ. ബർക്ക്മാൻസ്‌ കുന്നുംപുറം വിജയികൾക്കുള്ള പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ് അധ്യക്ഷത വഹിച്ചു, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, ഡിപ്പാർട്ടമെന്റ് മേധാവി ഡോ. സജേഷ് കുമാർ, കോർഡിനേറ്റർ മനേഷ് മാത്യു തുടങ്ങിയവർ വിജയികളെ അഭിനന്ദിച്ചു..







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments