Latest News
Loading...

പിണറായി വിജയൻ ഭീകര സംഘടന കളുമായി സന്ധി ചെയ്തു: പി സി ജോർജ്.




പിണറായി വിജയൻ ഭീകര സംഘടന കളുമായി സന്ധി ചെയ്തുവെന്ന് പി സി ജോർജ്. എൻ ഡി എ പൂഞ്ഞാർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ പൂഞ്ഞാർ ശ്രീ ലക്ഷ്മി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ഇന്ത്യയെ ശിഥിലീകരിക്കാൻ പരിശ്രമിക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ പുതിയ രൂപമായ എസ് ഡി പി ഐ യു ഡി എഫിന് പിന്തുണ നൽകിയതിലൂടെ കോൺഗ്രസ്‌ ന്റെയും യു ഡി എഫിന്റെയും തനി നിറം പുറത്തായിയെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ബി ജെ പി ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. ജെ. പ്രമീളാദേവി മുഖ്യ പ്രഭാഷണം നടത്തി. 




സ്ഥാനാർഥി അനിൽ കെ ആന്റണി, മിനർവ്വ മോഹനൻ, അഡ്വ. ഷോൺ ജോർജ്, കെ എഫ് കുര്യൻ, സെബി പറമുണ്ട, റോയ് ചാക്കോ, അഡ്വ. പി രാജേഷ്‌കുമാർ, കെ ആർ സോജി, അഡ്വ. ജോർജ് ജോസഫ് കാക്കനാട്ട്, ജോയ് സ്‌കറിയ, പി വി വർഗീസ്, ബി പ്രമോദ്, സോമരാജൻ ആറ്റുവേലിൽ, ആർ. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments