പാലാ പയപ്പാറിന് സമീപം ലോഡുമായി പോയ ലോറി നിയന്ത്രണംവിട്ട് മതിലിലും മരത്തിലും ഇടിച്ച് ഡ്രൈവര്‍ മരിച്ചു. കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് സ്വദേശി ചാക്കോ (67) ആണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയായിരുന്നു അപകടം.
തൊടുപുഴ റോഡില്‍ മുണ്ടാങ്കല്‍ പള്ളിയ്ക്കും പയപ്പാറിനും ഇടയിലായിരുന്നു അപകടം.
ചിങ്ങവനത്തെ ഫുഡ് കോര്‍പറേഷന്‍ ഗോഡൈണില്‍ നിന്നും അരിയുമായി തൊടുപുഴ അറക്കുളത്തെ ഗോഡൗണിലേയ്ക്ക് പോകും വഴിയായിരുന്നു അപകടം. അരിചാക്കുകള്‍ ലോറിയില്‍ നിന്നും റോഡില്‍ ചിതറി വീണു.
അപകടത്തില്‍ വാഹനവും തകര്‍ന്നു. വീടിന്റെ സംരക്ഷണഭിത്തിയും വാഹനമിടിച്ച് തകര്‍ന്നു. മഞ്ഞക്കുന്നേൽ മാത്തുക്കുട്ടിയുടെ വീടിന്റെ മതിലാണ് അപകടത്തിൽ തകർന്നത്. ചാക്കോയുടെ മൃതദേഹം പാലാ ജനറലാശുപത്രിയിലേയ്ക്ക് മാറ്റി. പാലാ ഹൈവേ പോലീസ് സ്ഥലത്തെത്തിയിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments