Latest News
Loading...

ഹെലി ടൂറിസത്തിന് തുടക്കം.




കേരളത്തിലെ ടൂറിസം മേഖലയിൽ കാതലായ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്ന ഹെലി ടൂറിസത്തിന് തുടക്കം. രാജ്യത്താദ്യമായി സംസ്ഥാന സർക്കാർ ഹെലി ടൂറിസം നയം പുറത്തിറക്കും. ഈ മേഖലയിൽ വൻതോതിൽ സ്വകാര്യനിക്ഷേപം ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചരാനും ആകാശക്കാഴ്ച ആസ്വദിക്കാനും പദ്ധതിയിലൂടെ കഴിയും. ഹെലി ടൂറിസം സംബന്ധിച്ച വിവരങ്ങൾ നൽകുന്ന മൈക്രോസൈറ്റും പുറത്തിറക്കി. വിവിധ ഹെലി ടൂർ ഓപ്പറേറ്റർമാരുടെ പാക്കേജുകൾ, ട്രിപ്പുകളുടെ വിവരം, ബുക്കിങ് തുടങ്ങിയ വിവരങ്ങളോടെയാണ് സൈറ്റ് ഒരുക്കിയിരിക്കുന്നത്.


ചിപ്സൺ ഏവിയേഷന്റെ ആറ് സഞ്ചാരികൾക്ക് യാത്രചെയ്യാവുന്ന എയർബസ് എച്ച്-130 ടി 2 ഹെലികോപ്റ്ററിന്റെ ആദ്യയാത്ര ഫ്ലാ​ഗ്ഓഫ് ചെയ്തു. കൊച്ചിയിൽ നിന്ന് മൂന്നാറിലേക്കാണ് ആദ്യയാത്ര.
പുരവഞ്ചികൾക്കും കാരവാൻ ടൂറിസത്തിനും ശേഷം കേരള ടൂറിസം അവതരിപ്പിക്കുന്ന പുത്തൻ ആശയമാണ് ഹെലി ടൂറിസം. വിദേശ, -ആഭ്യന്തര സഞ്ചാരികൾക്ക് സംസ്ഥാനത്തിന്റെ സമ​ഗ്രമായ കാഴ്ച വേ​ഗത്തിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ. പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കിയാണ് പദ്ധതി. ഇവിടങ്ങളിൽ നിലവിലുള്ള ഹെലിപാഡുകൾ ഉപയോ​ഗപ്പെടുത്തും. പ്രത്യേക യാത്രാ പാക്കേജുകൾ ഉൾപ്പെടുത്തും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ വിനോദസഞ്ചാരവകുപ്പുമായി ധാരണപത്രം ഒപ്പുവയ്ക്കുന്ന എല്ലാ ഹെലി ടൂർ ഓപ്പറേറ്റർമാർക്കും ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കും. സഞ്ചാരികളുടെ പ്രതികരണവും സാങ്കേതികഘടകങ്ങളും പരിഗണിച്ച് തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പുതിയ ഹെലിപാഡുകൾ ഒരുക്കും.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments