പാലായില്‍ നവകേരള സദസ് നടക്കുന്ന സിന്തറ്റിക് സ്റ്റേഡിയത്തിലേയ്ക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പാലാ വെള്ളാപ്പാട് നിന്നും ആരംഭിച്ച മാര്‍ച്ച് സെന്റ് തോമസ് സ്‌കൂളിന് സമീപം പോലീസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞു.
പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമറിക്കാന്‍ ശ്രമം നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധ യോഗം നടത്തി. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവമോര്‍ച്ച കോട്ടയം ജില്ലാ പ്രസിഡന്റ് വിഷ്ണു വിഷ്ണു വഞ്ചിമലയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments